സർക്കാർ അറിയാതെ ബാർ ലൈസൻസില്ല; മുൻ സർക്കാരിന്റെ ശൈലി തിരുത്തുമെന്നും പുതിയ മദ്യനയം ഉടനെന്നും മുഖ്യമന്ത്രി!

ഉദ്യോഗസ്ഥർ സ്വന്ത നിലയിൽ ലൈസൻസ് നൽകുന്ന രീതി തിരുത്തുമെന്നും സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി

സർക്കാർ അറിയാതെ ബാർ ലൈസൻസില്ല; മുൻ സർക്കാരിന്റെ ശൈലി തിരുത്തുമെന്നും പുതിയ മദ്യനയം ഉടനെന്നും മുഖ്യമന്ത്രി!
സർക്കാർ അറിയാതെ ബാർ ലൈസൻസില്ല; മുൻ സർക്കാരിന്റെ ശൈലി തിരുത്തുമെന്നും പുതിയ മദ്യനയം ഉടനെന്നും മുഖ്യമന്ത്രി!

സംസ്ഥാനത്ത് എക്‌സൈസ് മന്ത്രിയോ സർക്കാരോ അറിയാതെ ഇനിമുതൽ ബാറുകൾക്ക് ലൈസൻസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉദ്യോഗസ്ഥർ സ്വന്ത നിലയിൽ ലൈസൻസ് നൽകുന്ന രീതി തിരുത്തുമെന്നും സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മന്ത്രിപോലും അറിയാതെ ഉദ്യോഗസ്ഥർക്ക് ബാർ ലൈസൻസ് നൽകാൻ കഴിയുന്ന തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. എക്‌സൈസ് കമ്മീഷണർക്കും ഡെപ്യൂട്ടി കമ്മീഷണർക്കും നേരിട്ട് ലൈസൻസ് അനുവദിക്കാമെന്ന അവസ്ഥ നാടിന് വലിയ അപകടമുണ്ടാക്കുമെന്നും, അതിനാൽ ഈ തെറ്റായ ശൈലി പൂർണ്ണമായും മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടിയുടെ അധികബാധ്യത; വി.ഡി. സതീശൻ!

സർക്കാരിന്റെ കൃത്യമായ നിയന്ത്രണത്തിലും അറിവിലും മാത്രമേ ഇനി ബാറുകൾ അനുവദിക്കുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന് അനുസൃതമായി മാത്രമായിരിക്കും ഇനി ബാറുകൾക്ക് അനുമതി നൽകുന്നത്.

Share Email
Top