പ്രായപരിധിയില്ല; ഐ.ഐ.ടി. ജാം 2027 പരീക്ഷയ്ക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം

അംഗീകൃത ബിരുദധാരികൾക്കും 2027-ൽ അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം

പ്രായപരിധിയില്ല; ഐ.ഐ.ടി. ജാം 2027 പരീക്ഷയ്ക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം
പ്രായപരിധിയില്ല; ഐ.ഐ.ടി. ജാം 2027 പരീക്ഷയ്ക്ക് ഒക്ടോബർ 12 വരെ അപേക്ഷിക്കാം

ഐ.ഐ.ടി.-കളിൽ മാസ്റ്റേഴ്സ് പ്രവേശനത്തിനുള്ള ജാം (JAM 2027) പരീക്ഷയ്ക്ക് ഐ.ഐ.ടി. ഖരഗ്പൂർ അപേക്ഷ ക്ഷണിച്ചു. 23 ഐ.ഐ.ടി.കളിലെ 89 പ്രോഗ്രാമുകളിലായി മൂവായിരത്തിലധികം സീറ്റുകളിലേക്കും ഐ.ഐ.എസ്‌സി., ഐസറുകൾ, എൻ.ഐ.ടി.കൾ എന്നിവയിലേക്കുമാണ് പ്രവേശനം. എം.എസ്‌സി., എം.എസ്‌സി. ടെക്, എം.എസ്. റിസർച്ച്, ഡ്യുവൽ ഡിഗ്രി, ജോയിന്റ് പിഎച്ച്.ഡി. പ്രോഗ്രാമുകൾ ഇതിൽ ഉൾപ്പെടുന്നു. അംഗീകൃത ബിരുദധാരികൾക്കും 2027-ൽ അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ഫെബ്രുവരി 14-നാണ് പരീക്ഷ, ഫലം മാർച്ച് 18-ന്.

ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ 7 വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് പരീക്ഷ. എം.സി.ക്യു., എം.എസ്.ക്യു., ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുള്ള പരീക്ഷയിൽ പരമാവധി രണ്ട് പേപ്പറുകൾ എഴുതാം (വ്യത്യസ്ത സെഷനുകളിൽ). jam.iitkgp.ac.in വഴി ഒക്ടോബർ 12 വരെ അപേക്ഷിക്കാം. വനിത, എസ്.സി., എസ്.ടി., പി.ഡബ്ല്യു.ഡി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറുകൾക്ക് 1350 രൂപയുമാണ് ഫീസ്. മറ്റുള്ളവർക്ക് ഇത് യഥാക്രമം 2000 രൂപയും 2700 രൂപയുമാണ്.

Also Read:‘റാങ്ക് പട്ടിക നീട്ടില്ല’..! സർക്കാർ ശുപാർശ തള്ളി പി.എസ്.സി., 19 അധ്യാപക പട്ടികകൾ ഈ മാസം റദ്ദാകും

കേരളത്തിൽ ഐ.ഐ.എസ്‌സി. ബെംഗളൂരു സോണിനു കീഴിൽ കണ്ണൂർ, കോഴിക്കോട്, വടകര, പയ്യന്നൂർ, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും ഐ.ഐ.ടി. മദ്രാസ് സോണിനുകീഴിൽ ആലപ്പുഴ, ആലുവ-എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. ആദ്യ മുൻഗണനാ കേന്ദ്രം ഏത് സോണിലാണോ, അടുത്ത ഓപ്ഷനുകളും അതേ സോണിൽ നിന്നായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

Share Email
Top