നിവിൻ പോളിയുടെ ‘ഫാർമ’ പാന്‍ ഇന്ത്യൻ തലത്തിലേക്ക്; സീരീസ് 7 ഭാഷകളിൽ, റിലീസ് ഡിസംബർ 19-ന്

പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന ഈ സീരീസിന്റെ ഔദ്യോഗിക ട്രെയിലർ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു

നിവിൻ പോളിയുടെ ‘ഫാർമ’ പാന്‍ ഇന്ത്യൻ തലത്തിലേക്ക്; സീരീസ് 7 ഭാഷകളിൽ, റിലീസ് ഡിസംബർ 19-ന്
നിവിൻ പോളിയുടെ ‘ഫാർമ’ പാന്‍ ഇന്ത്യൻ തലത്തിലേക്ക്; സീരീസ് 7 ഭാഷകളിൽ, റിലീസ് ഡിസംബർ 19-ന്

ടൻ നിവിൻ പോളി തന്റെ കരിയറിലെ ആദ്യത്തെ വെബ് സീരീസുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന ഈ സീരീസിന്റെ ഔദ്യോഗിക ട്രെയിലർ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു. ‘ഫാർമസ്യൂട്ടിക്കൽ ബിസിനസിന്റെ’ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ സീരീസ് ഡിസംബർ 19 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും സീരീസ് ലഭ്യമാകും.

‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.ആർ. അരുൺ സംവിധാനം ചെയ്യുന്ന ഈ സീരീസിലെ നിവിൻ പോളിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രമുഖ ബോളിവുഡ് നടൻ രജത് കപൂർ ആണ് സീരീസിലെ മറ്റൊരു പ്രധാന താരം. ശ്യാമപ്രസാദിന്റെ ‘അഗ്നിസാക്ഷി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം രജത് കപൂർ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. അഭിനന്ദൻ രാമാനുജമാണ് സീരീസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയും എഡിറ്റിംഗ് ശ്രീജിത് സാരംഗുമാണ്. കൂടാതെ, ചില സർപ്രൈസ് കാസ്റ്റിംഗുകൾ സീരീസിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്, ഇത് അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.

Share Email
Top