വീണ്ടും ഹിറ്റടിക്കാന്‍ നിവിന്‍-നയന്‍സ് കോംബോ; പുതുവത്സരാശംസകളുമായി ‘ഡിയര്‍ സ്റ്റുഡന്റസ്’ പോസ്റ്റര്‍

ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചു സംവിധാനം ചെയ്യുന്ന 'ഡിയര്‍ സ്റ്റുഡന്റസ്' എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്

വീണ്ടും ഹിറ്റടിക്കാന്‍ നിവിന്‍-നയന്‍സ് കോംബോ; പുതുവത്സരാശംസകളുമായി ‘ഡിയര്‍ സ്റ്റുഡന്റസ്’ പോസ്റ്റര്‍
വീണ്ടും ഹിറ്റടിക്കാന്‍ നിവിന്‍-നയന്‍സ് കോംബോ; പുതുവത്സരാശംസകളുമായി ‘ഡിയര്‍ സ്റ്റുഡന്റസ്’ പോസ്റ്റര്‍

2019ല്‍ ധ്യാന്‍ ശ്രീനിവാസന്‍ രചിച്ചു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് നിവിന്‍ പോളിയും നയന്‍ താരയും ആദ്യമായി ഒന്നിച്ചത്. ഇപ്പോഴിതാ ഈ സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തില്‍ ഒന്നിക്കുന്ന ചിത്രം വരികയാണ്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ‘ഡിയര്‍ സ്റ്റുഡന്റസ്’ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒരുമിക്കുന്നത്. ഇപ്പോഴിതാ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. പോസ്റ്ററില്‍ നിവിന്‍ പോളിക്കൊപ്പം നയന്‍താരയും ഉണ്ട്.

Also Read: ‘ഗെയിം ചേഞ്ചര്‍’ ട്രെയ്‌ലര്‍ എത്തി

വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ഈ വര്‍ഷം ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.

Share Email
Top