നിതിൻ രാജിന്റെ മരണം! പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂർ എ.സി.പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്

നിതിൻ രാജിന്റെ മരണം! പ്രത്യേക സംഘം അന്വേഷിക്കും
നിതിൻ രാജിന്റെ മരണം! പ്രത്യേക സംഘം അന്വേഷിക്കും

ണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ എ.സി.പി ആർ. ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ നിതിൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അധ്യാപകരിൽ നിന്ന് നിതിൻ രാജ് കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. മരിക്കുന്നതിന് മുൻപ് നിതിൻ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഈ ആരോപണത്തെ ശരിവെക്കുന്ന തരത്തിൽ പുറത്തുവന്നിട്ടുണ്ട്. അധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഈ സാഹചര്യത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അധിക്ഷേപങ്ങളും കേന്ദ്രീകരിച്ചാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം.

നിതിൻ രാജിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങൾ നേരിട്ട് അറിയിച്ച പരാതികൾ ഗൗരവകരമാണെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തുണ്ട്.

Share Email
Top