സെയ്ഫ് അലിഖാനെതിരെ നിതേഷ് റാണെ; റാണെയെ തള്ളി ബിജെപി

നിതേഷ് റാണെയുടെ പ്രസ്താവനകൾ അനാവശ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ കുറ്റപ്പെടുത്തി

സെയ്ഫ് അലിഖാനെതിരെ നിതേഷ് റാണെ; റാണെയെ തള്ളി ബിജെപി
സെയ്ഫ് അലിഖാനെതിരെ നിതേഷ് റാണെ; റാണെയെ തള്ളി ബിജെപി

മുംബൈ: സെയ്ഫ് അലിഖാനെതിരെ വർഗീയ പരാമർശം നടത്തിയ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയെ തള്ളി ബിജെപി നേതൃത്വം. നിതേഷ് റാണെയുടെ പ്രസ്താവനകൾ അനാവശ്യമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ കുറ്റപ്പെടുത്തി.

സെയ്ഫ് അലി ഖാൻ ഒരു പാഴ്വസ്തു ആണെന്നും എടുത്തു കളയാനാണ് ബംഗ്ലാദേശി വന്നത് എന്നായിരുന്നു മന്ത്രിയുടെ പരാമർശം.സെയ്ഫ് അലിഖാന്റെ വീട്ടിൽ നടന്നത് നാടകമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുരുതര പരിക്കേറ്റ ഒരാൾക്ക് എങ്ങനെ ഇത്ര പെട്ടെന്ന് ആശുപത്രി വിടാനാകുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Also Read: ജൽഗാവ് ട്രെയിൻ അപകടം: മരണം 13 ആയി

സെയ്‌ഫ്‌ അലി ഖാന്‌ മുംബൈ ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് കുത്തേറ്റത്‌. നടന്റെ വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ മുഹമ്മദ് ഷെരീഫുള്‍ ഇസ്‌ലാമെന്ന ബംഗ്ലാദേശ് സ്വദേശിയെ മുംബൈ പൊലീസ് പിടികൂടിയിരുന്നു.

Share Email
Top