നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അമേരിക്കയിൽ അറസ്റ്റിൽ; അറസ്റ്റിലായത് ഇന്ത്യയുടെ അപേക്ഷയെ തുടർന്ന്

അതേസമയം കേസിൽ വാദം കേൾക്കൽ തീയതി ജൂലൈ 17 ആണ്, അന്ന് നിഹാൽ ജാമ്യാപേക്ഷ നൽകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്

നീരവ് മോദിയുടെ സഹോദരൻ നേഹൽ  മോദി അമേരിക്കയിൽ അറസ്റ്റിൽ; അറസ്റ്റിലായത് ഇന്ത്യയുടെ അപേക്ഷയെ തുടർന്ന്
നീരവ് മോദിയുടെ സഹോദരൻ നേഹൽ  മോദി അമേരിക്കയിൽ അറസ്റ്റിൽ; അറസ്റ്റിലായത് ഇന്ത്യയുടെ അപേക്ഷയെ തുടർന്ന്

ജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അമേരിക്കയിൽ അറസ്റ്റിൽ. സിബിഐയുടെയും ദേശിയ അന്വേഷണ ഏജൻസിയായ ഇഡിയുടെയും കൈമാറ്റ അഭ്യർത്ഥനയെത്തുടർന്നാണ് അറസ്റ്റ് . രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പുകളിലൊന്നായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് നേഹൽ. വെള്ളിയാഴ്ചയാണ് നേഹൽ മോദിയെ യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്.

അതേസമയം കേസിൽ വാദം കേൾക്കൽ തീയതി ജൂലൈ 17 ആണ്, അന്ന് നിഹാൽ ജാമ്യാപേക്ഷ നൽകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാൽ അമേരിക്കൻ പ്രോസിക്യൂട്ടർമാർ ഈ അപേക്ഷയെ എതിർക്കുന്ന സൂചനകളാണ് പുറത്ത് വരുന്നത്. അമേരിക്കൻ പ്രോസിക്യൂഷൻ പരാതി പ്രകാരം, നേഹലിനെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

Also Read:പ്രസിഡന്റ് ജാവിയർ മിലിയെ കാണാനും അദ്ദേഹവുമായി വിശദമായ ചർച്ചകൾ നടത്താനും കാത്തിരിക്കുന്നു; നരേന്ദ്ര മോദി

പിഎംഎൽഎ സെക്ഷൻ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവയാണത്. നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് യുകെ ഹൈക്കോടതി ഇതിനകം അംഗീകരിച്ചിട്ടുണ്ടെങ്കിലും, നിരവധി അപ്പീലുകൾ ഫയൽ ചെയ്യുന്നതിനാൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്.

Share Email
Top