CMDRF

NIOS പ്രാക്ടിക്കല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

പരീക്ഷ ഹാളിലേക്ക് അഡ്മിറ്റ് കാര്‍ഡും കൊണ്ടുപോവേണ്ടതാണ്

NIOS പ്രാക്ടിക്കല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു
NIOS പ്രാക്ടിക്കല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് 2024 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തുന്ന പ്രാക്ടിക്കല്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം, ലോഗിന്‍ വിവരങ്ങളായ ജനനതീയതി. അപ്ലിക്കേഷന്‍ നമ്പര്‍ എന്നിവ ഉപയോഗിച്ചാണ് അഡമിറ്റ് കാര്‍ഡ് എടുക്കേണ്ടത്.

സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 7 വരെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ നടക്കും. പരീക്ഷ ഹാളിലേക്ക് അഡ്മിറ്റ് കാര്‍ഡും കൊണ്ടുപോവേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://sdmis.nios.ac.in/

Top