ട്രെയിൻ യാത്രയ്ക്കിടയിൽ ഈ കാര്യങ്ങൾ ഉപയോ​ഗിച്ചാൽ പിടി വീഴും…

പകലും രാത്രിയും ഒരുപോലെ പാലിക്കേണ്ട ഈ നിയമങ്ങൾ പാലിക്കാതെ പോകുന്നത് വലിയ പിഴകളിലേക്കോ നിയമനടപടികളിലേക്കോ നയിക്കാം

ട്രെയിൻ യാത്രയ്ക്കിടയിൽ ഈ കാര്യങ്ങൾ ഉപയോ​ഗിച്ചാൽ പിടി വീഴും…
ട്രെയിൻ യാത്രയ്ക്കിടയിൽ ഈ കാര്യങ്ങൾ ഉപയോ​ഗിച്ചാൽ പിടി വീഴും…

ട്രെയിൻ യാത്രയ്ക്കിടയിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും യാത്രികരുടെ സുഖവും സമാധാനവും കാത്തുസൂക്ഷിക്കാനും ആവശ്യമായ കർശന നിയമങ്ങളുമായി റെയിൽവേ വകുപ്പ്. പകലും രാത്രിയും ഒരുപോലെ പാലിക്കേണ്ട ഈ നിയമങ്ങൾ പാലിക്കാതെ പോകുന്നത് വലിയ പിഴകളിലേക്കോ നിയമനടപടികളിലേക്കോ നയിക്കാം.

ട്രെയിൻ യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന നിയമങ്ങൾ:

സ്പീക്കറുകളിലോ തുറന്ന ഫോണിലോ പാട്ട് കേൾക്കുന്നത് പൊതുമര്യാദാ ലംഘനം ആയി കണക്കാക്കപ്പെടും. ഇയർഫോൺ ഉപയോഗിക്കുക. അല്ലെങ്കിൽ റെയിൽവേ ആക്ട് പ്രകാരം പിഴ നൽകേണ്ടി വരും. മറ്റുള്ളവരുടെ വിശ്രമത്തെ ബാധിക്കുന്ന തരത്തിൽ കൂട്ടമായി യാത്ര ചെയ്യുന്നവർ ഉച്ചത്തിൽ ചിരിച്ചോ സംസാരിക്കുകയോ ചെയ്യരുത്. രാത്രി സമയം മറ്റുള്ളവർ ഉറങ്ങുമ്പോൾ തിളക്കമുള്ള ലൈറ്റുകൾ ഓണാക്കുന്നത് നിരോധിച്ചിരിക്കുന്നു. നൈറ്റ് ലാമ്പുകൾ മാത്രം ഉപയോഗിക്കുക. പരാതി ലഭിച്ചാൽ ഫൈൻ ഈടാക്കും. ട്രെയിനിൽ മദ്യം കുടിക്കുക, അഥവാ മദ്യം കഴിച്ച അവസ്ഥയിൽ യാത്ര ചെയ്യുക, മാലിന്യങ്ങൾ വലിച്ചെറിയുക എന്നിവ നിയമലംഘനം ആണ്. ഇവയെല്ലാം റെയിൽവേ ആക്ട്, 1989 പ്രകാരമുള്ള സെക്ഷൻ 145, 153 തുടങ്ങിയ നിയമങ്ങളിലാണ് ഉൾപ്പെടുന്നത്.

Share Email
Top