നിക്കോളാസ് പൂരൻ വിരമിക്കുന്നത് നിരവധി റെക്കോർഡുകളുമായി

ചെറിയ പ്രായത്തിൽ തന്നെ വിരമിച്ചെങ്കിലും ചില റെക്കോർഡുകൾ നിക്കോളാസ് പൂരൻ സ്വന്തമാക്കിയിട്ടുണ്ട്

നിക്കോളാസ് പൂരൻ വിരമിക്കുന്നത് നിരവധി റെക്കോർഡുകളുമായി
നിക്കോളാസ് പൂരൻ വിരമിക്കുന്നത് നിരവധി റെക്കോർഡുകളുമായി

ന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റർ നിക്കോളാസ് പൂരൻ. 29 വയസ് മാത്രമുള്ളപ്പോൾ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ചെറിയ പ്രായത്തിൽ തന്നെ വിരമിച്ചെങ്കിലും ചില റെക്കോർഡുകൾ നിക്കോളാസ് പൂരൻ സ്വന്തമാക്കിയിട്ടുണ്ട്.

ട്വന്റി 20 ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും കൂടുതൽ റൺസെടുത്ത താരമാണ് നിക്കോളാസ് പൂരൻ. വിൻഡീസിനായി 97 ഇന്നിങ്‌സുകള്‍ കളിച്ച നിക്കോളാസ് പൂരൻ 136.39 സ്‌ട്രൈക്ക് റേറ്റില്‍ 2275 റണ്‍സ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാമതാണ് പൂരൻ ഉള്ളത്.

Also Read: ആർസിബിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി ഉടമകൾ

149 സിക്സറുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ പൂരന്റെ ബാറ്റിൽ നിന്ന് പിറന്നത്. ജോസ് ബട്ലർ 165, മാർട്ടിൻ ​ഗുപ്റ്റിൽ 173, രോഹിത് ശർമ 205 എന്നിവരാണ് പൂരന് മുന്നിലുള്ളത്. വെസ്റ്റ് ഇൻഡീസിൽ ഏറ്റവും കൂടുതൽ റൺസെടുത്ത താരമെന്ന റെക്കോർഡും പൂരനാണ്. 1,433 റൺസാണ് കരീബിയൻ മണ്ണിൽ പൂരൻ അടിച്ചെടുത്തത്.

അതേസമയം ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനായി ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ നേടിയ താരവും പൂരനാണ്. 2024ലെ ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പൂരൻ പുറത്താകാതെ 98 റൺസ് നേടിയിരുന്നു. ഇതേ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോർ നേടാനും സാധിച്ചിരുന്നു. അഞ്ച് വിക്കറ്റിന് 218 റൺസാണ് വിൻഡീസ് മത്സരത്തിൽ നേടിയത്.

Share Email
Top