തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് യുവതികളെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് കേസിൽ പിടിയിലായത്.
കഴക്കൂട്ടം സ്വദേശിനിയായ ഒരു യുവതിയുടെ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയത്. പരാതിക്കാരിയിൽ നിന്ന് ഏകദേശം 25 ലക്ഷം രൂപയോളം ഇരുവരും ചേർന്ന് കൈക്കലാക്കിയതായി പോലീസ് അറിയിച്ചു.





