കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നവീകരണ ജോലികൾ നടക്കുന്നതിനിടെ സ്‌പോൺസറായ ആർബിസിയുടെ സൈറ്റ് ഓഫീസിൽ മോഷണം നടന്നതായി പോലീസിൽ പരാതി. സൈറ്റ് ഓഫീസായി ഉപയോഗിച്ചിരുന്ന മുറികളുടെ പൂട്ട് തകർത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ഓഫീസിൽ സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിക്കുകയും ചില പ്രധാന രേഖകളും ഒരു മൊബൈൽ ചാർജറും മോഷണം പോവുകയും ചെയ്തു എന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ, സ്‌പോൺസറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ജിസിഡിഎ ആണ് കൊച്ചി പോലീസിന് പരാതി നൽകിയിരിക്കുന്നത്.






