പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പരാമർശം പുതിയ വിവാദത്തിന് വഴിതുറന്നു. വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബയിൽ നടന്ന റാലിയിൽവെച്ചാണ് ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം ഉണ്ടായത്.
രാഹുൽ ഗാന്ധിയുടെ പരാമർശം: ഇന്ത്യൻ സൈന്യം രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിന്റെ നിയന്ത്രണത്തിലാണെന്ന രാഹുലിന്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ജനസംഖ്യയിലെ ഈ ‘പത്ത് ശതമാനം’ രാജ്യത്തെ ഉയർന്ന ജാതിക്കാരെയാണ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.












