കിണറ്റിൽ കണ്ടെത്തിയ മൃതദേഹം മകന്റേതെന്ന് കരുതി സംസ്കരിച്ചു; മരിച്ചെന്ന് കരുതിയ ആള്‍ ജീവനോടെ മറ്റൊരിടത്ത്

സുരജ്പുരിലെ ചന്ദർപുർ ഗ്രാമത്തിൽനിന്ന് പുരുഷോത്തം എന്ന യുവാവിനെ രണ്ടുദിവസമായി കാണാതായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി

കിണറ്റിൽ കണ്ടെത്തിയ മൃതദേഹം മകന്റേതെന്ന് കരുതി സംസ്കരിച്ചു; മരിച്ചെന്ന് കരുതിയ ആള്‍ ജീവനോടെ മറ്റൊരിടത്ത്
കിണറ്റിൽ കണ്ടെത്തിയ മൃതദേഹം മകന്റേതെന്ന് കരുതി സംസ്കരിച്ചു; മരിച്ചെന്ന് കരുതിയ ആള്‍ ജീവനോടെ മറ്റൊരിടത്ത്

ഛത്തീസ്ഗഢിലെ സുരജ്പുർ ജില്ലയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. കിണറ്റിൽ കണ്ടെത്തിയ മൃതദേഹം കാണാതായ മകന്റേതാണെന്ന് തെറ്റിദ്ധരിച്ച് കുടുംബം സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ, ദിവസങ്ങൾക്കുശേഷം യുവാവിനെ ബന്ധുക്കൾ മറ്റൊരിടത്തുനിന്ന് കണ്ടെത്തി വീട്ടിലെത്തിച്ചതോടെയാണ് ആളുമാറിയാണ് സംസ്കാരം നടത്തിയതെന്ന് കുടുംബം മനസ്സിലാക്കിയത്. മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സുരജ്പുരിലെ ചന്ദർപുർ ഗ്രാമത്തിൽനിന്ന് പുരുഷോത്തം എന്ന യുവാവിനെ രണ്ടുദിവസമായി കാണാതായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. നവംബർ ഒന്നിന് സമീപത്തെ മൻപുർ ഗ്രാമത്തിലെ കിണറ്റിൽനിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പുരുഷോത്തമിൻ്റെ കുടുംബാംഗങ്ങളെ പോലീസ് വിവരമറിയിച്ചു. മൃതദേഹം പരിശോധിച്ച കുടുംബം അത് പുരുഷോത്തമിൻ്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Share Email
Top