പിഎം ശ്രീ പദ്ധതി, കേരളത്തിന് 92.41 കോടി രൂപയുടെ എസ്എസ്കെ ആദ്യ ഗഡു ലഭിച്ചു

പിഎം ശ്രീ പദ്ധതിയുടെ കരാറിൽ സംസ്ഥാനം ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ധനസഹായം ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്

പിഎം ശ്രീ പദ്ധതി, കേരളത്തിന് 92.41 കോടി രൂപയുടെ എസ്എസ്കെ ആദ്യ ഗഡു ലഭിച്ചു
പിഎം ശ്രീ പദ്ധതി, കേരളത്തിന് 92.41 കോടി രൂപയുടെ എസ്എസ്കെ ആദ്യ ഗഡു ലഭിച്ചു

ന്യൂഡൽഹി: സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു. തടഞ്ഞുവെച്ചിരുന്ന 92.41 കോടി രൂപയാണ് ഇപ്പോൾ കേരളത്തിന്റെ കൈവശമെത്തിയിരിക്കുന്നത്. രണ്ടും മൂന്നും ഗഡുക്കൾ താമസിയാതെ ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പിഎം ശ്രീ പദ്ധതിയുടെ കരാറിൽ സംസ്ഥാനം ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ ധനസഹായം ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

പദ്ധതിയിൽനിന്ന് പിന്മാറാനുള്ള തീരുമാനം സർക്കാർ എടുത്തെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് കേന്ദ്രത്തിന് അയക്കുന്നതിൽ വരുത്തിയ കാലതാമസം നിലവിൽ കേരളത്തിന് ഗുണകരമായിരിക്കുകയാണ്. അതേസമയം, പദ്ധതിയിൽനിന്ന് പൂർണ്ണമായി പിന്മാറുന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഫണ്ട് ലഭിച്ച സാഹചര്യത്തിൽ, സംസ്ഥാനത്തെ പ്രധാന ഘടകകക്ഷിയായ സിപിഐക്ക് ഈ വിഷയത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്രത്തിന് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നത്, എന്നാൽ കത്ത് അയക്കാതെ കേരളം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

Share Email
Top