മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹ രജിസ്‌ട്രേഷൻ: ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

ആദ്യ ഭാര്യയുടെ വാദം കേട്ട ശേഷം മാത്രമേ അധികൃതർ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും കോടതി വ്യക്തമാക്കി

മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹ രജിസ്‌ട്രേഷൻ: ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി
മുസ്‌ലിം പുരുഷൻ്റെ രണ്ടാം വിവാഹ രജിസ്‌ട്രേഷൻ: ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മുസ്‌ലിം സമുദായത്തിൽപ്പെട്ട ഒരു പുരുഷൻ രണ്ടാമത് വിവാഹം കഴിക്കുമ്പോൾ, ആ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. ആദ്യ ഭാര്യയുടെ വാദം കേട്ട ശേഷം മാത്രമേ അധികൃതർ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും കോടതി വ്യക്തമാക്കി.

എതിർപ്പുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യരുത്: ആദ്യ ഭാര്യ രണ്ടാം വിവാഹത്തിന് എതിർപ്പ് രേഖപ്പെടുത്തിയാൽ, ആ വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്. വിവാഹത്തിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതിനായി, ശരീഅത്ത് നിയമപ്രകാരം ബന്ധപ്പെട്ട കോടതിയെ സമീപിക്കാവുന്നതാണ്. മതപരമായ അവകാശത്തേക്കാൾ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കാണ് പ്രാധാന്യം. രണ്ടാം വിവാഹത്തെ എതിർക്കുന്ന സ്ത്രീകളുടെ വൈകാരികവശം അവഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ALSO READ: വടക്കാഞ്ചേരിയിൽ 55 -കാരിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇസ്ലാം മത വിശ്വാസിയായ ഒരു വ്യക്തി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ്.

Share Email
Top