സാലഡുകളിലും സ്മൂത്തികളിലുമെല്ലാം ഒന്നാമൻ.. അവോക്കാഡോ ഫ്രഷ് ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി

മുറിച്ച ഭാഗത്ത് ഒലിവ് ഓയിൽ വളരെ കുറഞ്ഞ അളവിൽ തടവുകയോ സ്പ്രേ ചെയ്യുകയോ ചെയ്ത ശേഷം പാത്രത്തിൽ അടച്ച് സൂക്ഷിക്കുന്നത് പഴം ഫ്രഷ് ആയിരിക്കാൻ സഹായിക്കും

സാലഡുകളിലും സ്മൂത്തികളിലുമെല്ലാം ഒന്നാമൻ.. അവോക്കാഡോ ഫ്രഷ് ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി
സാലഡുകളിലും സ്മൂത്തികളിലുമെല്ലാം ഒന്നാമൻ.. അവോക്കാഡോ ഫ്രഷ് ആയി സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി

വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോ. ഇവയിൽ ഫൈബർ, ആരോ​ഗ്യകരമായ കൊഴുപ്പ്, പൊട്ടാസ്യം, മ​ഗ്നീഷ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. സാലഡുകളിലും സ്മൂത്തികളിലുമെല്ലാം ഇതിന്റെ സ്ഥാനം മുൻപന്തിയിലാണ്. എന്നാൽ പെട്ടെന്ന് കേടാകുന്ന ഈ പഴം അധികനാൾ കേടുകൂടാതെ സൂക്ഷിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവോക്കാഡോയുടെ ഫ്രഷ്നെസ് നിലനിർത്താം. അവ എന്തൊക്കെയെന്ന് നോക്കാം..

മുറിച്ച അവോക്കാഡോയിൽ അൽപം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുന്നത് വളരെ നല്ലതാണ്. നാരങ്ങയുടെ അസിഡിറ്റി ഓക്സിഡേഷൻ പ്രക്രിയയുടെ വേഗത കുറയ്ക്കുന്നു. നാരങ്ങാനീര് ചേർത്ത ശേഷം ഒരു പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ALSO READ: ആപ്പിളിന് പുറമെയുള്ള മെഴുക് ഭക്ഷ്യ യോ​ഗമാണോ?.

മുറിച്ച ഭാഗത്ത് ഒലിവ് ഓയിൽ വളരെ കുറഞ്ഞ അളവിൽ തടവുകയോ സ്പ്രേ ചെയ്യുകയോ ചെയ്ത ശേഷം പാത്രത്തിൽ അടച്ച് സൂക്ഷിക്കുന്നത് പഴം ഫ്രഷ് ആയിരിക്കാൻ സഹായിക്കും.

സവാളയുടെ സാന്നിധ്യം അവോക്കാഡോയുടെ നിറം മാറുന്നത് തടയാൻ സഹായിക്കും. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ സംയുക്തങ്ങളാണ് ഇതിന് പിന്നിൽ. അവോക്കാഡോയുടെ അടുത്ത് ഒരു കഷ്ണം സവാള വെച്ച ശേഷം അടച്ചുസൂക്ഷിക്കുന്നത് ഈ ഗുണം നൽകും.

Share Email
Top