കൊച്ചിയിൽ ആളുമാറി യുവാവിനെ ആക്രമിച്ചു, തലക്ക് ഗുരുതര പരിക്ക്; രണ്ട് പ്രതികൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം രാത്രി കുമ്പളത്തെ ഒരു നൈറ്റ് കടയിൽ ചായ കുടിക്കാൻ എത്തിയ കുമ്പളം സ്വദേശിയായ യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്

കൊച്ചിയിൽ ആളുമാറി യുവാവിനെ ആക്രമിച്ചു, തലക്ക് ഗുരുതര പരിക്ക്; രണ്ട് പ്രതികൾ അറസ്റ്റിൽ
കൊച്ചിയിൽ ആളുമാറി യുവാവിനെ ആക്രമിച്ചു, തലക്ക് ഗുരുതര പരിക്ക്; രണ്ട് പ്രതികൾ അറസ്റ്റിൽ

കൊച്ചി: ആളുമാറി ആക്രമിച്ച കേസിൽ രണ്ട് പ്രതികളെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് ചേപ്പനം കടമ്പള്ളിൽ വീട്ടിൽ ആദർശ് കൃഷ്ണ‌ൻ (24), തൃപ്പൂണിത്തുറ ഏരൂർ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി കുമ്പളത്തെ ഒരു നൈറ്റ് കടയിൽ ചായ കുടിക്കാൻ എത്തിയ കുമ്പളം സ്വദേശിയായ യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതികൾ യുവാവിനെ മർദിച്ചത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, പ്രതികൾ കല്ലുകൊണ്ട് യുവാവിനെ തലക്കടിച്ച് വീഴ്ത്തി.

ALSO READ: വർഷങ്ങൾ നീണ്ട ഒളിവ് ജീവിതത്തിന് വിരാമം! പോക്സോ കേസ് പ്രതി 25 വർഷത്തിന് ശേഷം ചെന്നൈയിൽ അറസ്റ്റിൽ

തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനുശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ പനങ്ങാട് പോലീസ് അതിവേഗം പിടികൂടി. തട്ടിക്കൊണ്ടുപോകൽ, അടിപിടി, കഞ്ചാവ് ഉപയോഗം തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. അമ്പലമേട്, എടത്തല പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പനങ്ങാട് എസ്എച്ച്ഒ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്ഐ റഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, രജീഷ് ഉപേന്ദ്രൻ അരവിന്ദ് കൃഷ്ണ‌ൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share Email
Top