ആലപ്പുഴ: ഒരു കോടിയിലേറെ രൂപ വിലവരുന്ന മയക്കുമരുന്നും കഞ്ചാവുമായി ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ. ആദ്യമായാണ് ഗുളിക രൂപത്തിലുള്ള എംഡിഎംഎ യും ഇത്രയധികം ലഹരിവസ്തുക്കൾ ഒരുമിച്ച് പിടികൂടുന്നതും ജില്ലയിലെ ആദ്യ സംഭവമാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാർ അറിയിച്ചു.
ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി സ്വദേശി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം സ്വദേശി പി.എസ്. അപ്പു (29), തൃശ്ശൂർ തലോർ കളപ്പുരയ്ക്കൽ സ്വദേശി കെ.എസ്. അനന്തു (30) എന്നിവരെയാണ് ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് രഹസ്യവിവരത്തെ തുടർന്ന് ഇവരെ പിടികൂടിയത്. ലഹരിക്കടത്ത് കേസുകളിൽ ഇവർ മുൻപും പിടിയിലായിട്ടുള്ളവരാണ്.






