മുൻ പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; 17 ടൺ തേനും കോടികളുടെ സ്വർണവും വെള്ളിയും കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ

56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ, ഓഹരി രേഖകൾ, നിരവധി വസ്തുവകകൾ, ആറ് ട്രാക്ടറുകൾ, നാല് ആഡംബര കാറുകൾ എന്നിവയും പിടിച്ചെടുത്തു.

മുൻ പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; 17 ടൺ തേനും കോടികളുടെ സ്വർണവും വെള്ളിയും കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ
മുൻ പിഡബ്ല്യുഡി എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്; 17 ടൺ തേനും കോടികളുടെ സ്വർണവും വെള്ളിയും കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ

ധ്യപ്രദേശിലെ ഭോപ്പാലിൽ പൊതുമരാമത്ത് വകുപ്പിലെ (PWD) വിരമിച്ച ചീഫ് എഞ്ചിനീയറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ അളവറ്റ സമ്പത്ത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. ജി.പി. മെഹ്‌റ എന്ന മുൻ എഞ്ചിനീയറുടെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാനായ ലോകായുക്തയാണ് റെയ്ഡ് നടത്തിയത്.

റെയ്ഡിനിടെ കണ്ടെത്തിയ സാധനങ്ങളുടെ പട്ടിക വളരെ വിചിത്രവും വലുതുമാണ്. കിലോക്കണക്കിന് സ്വർണവും വെള്ളിയുമടക്കം കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് കണ്ടെത്തിയത്. 3 കോടിയിലധികം രൂപ വിലമതിക്കുന്ന 2.6 കിലോഗ്രാം സ്വർണം, 5.5 കിലോഗ്രാം വെള്ളി, 36.04 ലക്ഷം രൂപ പണമായി, 50 ലക്ഷം രൂപയുടെ ആഭരണങ്ങൾ എന്നിവ കണ്ടെത്തി. പണം എണ്ണിത്തീർക്കാൻ മെഷീനുകൾ ഉപയോഗിക്കേണ്ടി വന്നു. ഇതിന് പുറമെ, ഇദ്ദേഹത്തിന്റെ ഫാം ഹൗസിൽ നിന്ന് ഏകദേശം 17 ടൺ തേൻ കണ്ടെത്തിയെന്ന വിവരം ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചു. നർമ്മദാപുരം ജില്ലയിലെ സോഹാഗ്പൂർ താലൂക്കിലുള്ള ഫാം ഹൗസിലാണ് ഇത്രയധികം തേൻ ശേഖരം കണ്ടെത്തിയത്.

ALSO READ: മൈസൂരുവിൽ വാഹനാപകടം; മലയാളിയടക്കം നാല് പേർ മരിച്ചു

56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ, ഓഹരി രേഖകൾ, നിരവധി വസ്തുവകകൾ, ആറ് ട്രാക്ടറുകൾ, നാല് ആഡംബര കാറുകൾ എന്നിവയും പിടിച്ചെടുത്തു. ഫാം ഹൗസിൽ നിർമ്മാണത്തിലിരിക്കുന്ന 32 കോട്ടേജുകളും ഏഴ് പൂർത്തിയായ കോട്ടേജുകളും ഉണ്ടായിരുന്നു. കൂടാതെ, ഭോപ്പാലിലെ മണിപുരം കോളനിയിലെ ആഡംബര വീടും, ഓപൽ റീജൻസിയിലെ ലക്ഷ്വറി അപ്പാർട്ട്‌മെൻറും ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം കണക്കാക്കുന്നത് ഇപ്പോഴും തുടരുകയാണ്. ബിനാമി സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകായുക്തയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (DSP) റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Share Email
Top