ഉഗാണ്ടയ്ക്കെതിരെ 5.2 ഓവറില്‍ ആശ്വാസ വിജയവുമായി ന്യൂസിലന്‍ഡ്

ഉഗാണ്ടയ്ക്കെതിരെ 5.2 ഓവറില്‍ ആശ്വാസ വിജയവുമായി ന്യൂസിലന്‍ഡ്

ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ആശ്വാസ വിജയം. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് കിവികളുടെ വിജയം. ഉഗാണ്ടയെ 18.4 ഓവറില്‍ വെറും 40 റണ്‍സിന് എറിഞ്ഞൊതുക്കിയ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. സൂപ്പര്‍ എയ്റ്റിന് യോഗ്യത നേടാനാവാതെ കിവികള്‍ നേരത്തെ പുറത്തായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനോടും അഫ്ഗാനിസ്ഥാനോടും പരാജയം വഴങ്ങേണ്ടി വന്നതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്.

Top