കൊളംബോ: ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾക്ക് മുൻപ് ആതിഥേയരായ പാകിസ്ഥാന് വെല്ലുവിളി ഉയർത്തി ത്രിരാഷ്ട്ര പരമ്പരയിലെ തോല്‍വി.പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ന്യൂസിലന്‍ഡ് തകര്‍ത്തത്. 28 പന്തുകൾ ബാക്കി നിൽക്കെ 243 റൺസ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് മറി കടക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ നിരയിൽ 46 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാനാണ് ടോപ് സ്കോറർ.
ആഗ സല്‍മാന്‍(45), തയ്യബ് താഹിര്‍(38), എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ മുന്‍ നായകന്‍ ബാബര്‍ അസം(29) വലിയ സ്കോര്‍ നേടാതെ പുറത്തായി. മറുപടി ബാറ്റിംഗില്‍ വില്‍ യംഗിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഡെവോണ്‍ കോണ്‍വെ(48), കെയ്ന്‍ വില്യംസണ്‍(34), ഡാരില്‍ മിച്ചല്‍(57), ടോം ലാഥം(56), ഗ്ലെന്‍ ഫിലിപ്സ്(20*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ന്യൂസിലൻഡ് അനായാസം വിജയിക്കുകയായിരുന്നു. 19ന് നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിലും ന്യൂസിലന്‍ഡ് തന്നെയാണ് പാകിസ്ഥാന്‍റെ എതിരാളികളായി എത്തുക. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ 78 റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയിരുന്നു.