പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രമാണ് ഡ്യൂഡ്. ഇപ്പോഴിതാ പ്രദീപ് രംഗനാഥന്റെ ഡ്യൂഡിന്റെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സ് ഏതാണ്ട് 25 കോടിക്കാണ് ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദീപ് രംഗനാഥൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.
കീര്‍ത്തീശ്വരനാണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത്. നികേത് ബൊമ്മി ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മലയാളി നടി മമിത നായികയാകുമ്പോള്‍ ചിത്രത്തില്‍ ആര്‍ ശരത്‍കുമാര്‍, രോഹിണി, ഹൃദു ഹാരോണ്‍, ദ്രാവിഡ് സെല്‍വം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Also Read: ‘ബള്‍ട്ടി’യിലൂടെ സായ് ആഭ്യങ്കര്‍ മലയാളത്തിലേക്ക്; സ്വാഗതം ചെയ്ത് മോഹന്‍ലാല്‍
പ്രദീപ് രംഗനാഥൻ നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് ഡ്രാഗണ്‍. ആഗോളതലത്തില്‍ ഡ്രാഗണ്‍ ആകെ 150 കോടി ക്ലബിലെത്തി എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം 114.7 കോടി രൂപ ഡ്രാഗണ്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. വമ്പൻമാരെയും അമ്പരപ്പിച്ചായിരുന്നു പ്രദീപ് രംഗനാഥൻ ചിത്രത്തിന്റെ മുന്നേറ്റം. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി എത്തിയത്.
അതേസമയം ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണഅ ഡ്രാഗണ്‍. പ്രദീപ് രംഗനാഥൻ എഴുതി സംവിധാനം നിർവഹിച്ച പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.






