‘ഏഴ് കടൽ ഏഴ് മലൈ’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

നീണ്ട രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസിനെത്തും

‘ഏഴ് കടൽ ഏഴ് മലൈ’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
‘ഏഴ് കടൽ ഏഴ് മലൈ’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

നിവിൻ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകൻ റാം ഒരുക്കുന്ന തമിഴ് ചിത്രം ‘ഏഴ് കടൽ ഏഴ് മലൈ’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നമക്കായ് ഒരു വാനം’ എന്ന് തുടങ്ങുന്ന ഗാനത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നിരിക്കുന്നത്. മദൻ കാർക്കി വരികളെഴുതിയ ഈ ഗാനം യുവൻ ശങ്കർ രാജയും ആൻഡ്രിയ ജെറമിയയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. നീണ്ട രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഒക്ടോബർ 1-ന് തിയേറ്ററുകളിൽ റിലീസിനെത്തും. വി ഹൗസ് പ്രൊഡക്ഷന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

2024 മേയ് 15-ന് നടന്ന റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ‘ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ’ വിഭാഗത്തിൽ പ്രീമിയർ ചെയ്ത ചിത്രം, 46-ാമത് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ‘ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്’ വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിവിൻ പോളിക്കൊപ്പം തമിഴ് താരം സൂരിയും പ്രധാന വേഷത്തിൽ എത്തുമ്പോൾ അഞ്ജലിയാണ് നായികയായി എത്തുന്നത്. ഏകാംബരം ഛായാഗ്രഹണവും മതി വി.എസ് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു.

Also Read: ലഞ്ചോ ഡിന്നറോ കഴിക്കാൻ റസ്റ്റോറന്റിൽ പോകൂ; തിയേറ്ററിലെ ഭക്ഷണരീതിക്കെതിരെ തുറന്നടിച്ച് ആർ. മാധവൻ!

പേരൻപ്, തങ്കമീൻകൾ, കറ്റത് തമിഴ്, തരമണി തുടങ്ങിയ മികച്ച സിനിമകൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് സിനിമാ ലോകം. വസ്ത്രാലങ്കാരം ചന്ദ്രകാന്ത് സോനവാനെ, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ ഉമേഷ് ജെ. കുമാർ, ആക്ഷൻ സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി സാൻഡി, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ എന്നിവരാണ് മറ്റ് പ്രധാന സാങ്കേതിക പ്രവർത്തകർ.

Share Email
Top