CMDRF

ഓഹരിയിൽ നേട്ടം കൊയ്യാൻ പുതിയ പദ്ധതി

ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകരെയാണ് പദ്ധതി ലക്ഷ്യംവെയ്ക്കുന്നത്.

ഓഹരിയിൽ നേട്ടം കൊയ്യാൻ പുതിയ പദ്ധതി
ഓഹരിയിൽ നേട്ടം കൊയ്യാൻ പുതിയ പദ്ധതി

പുതിയ നിക്ഷേപ പദ്ധതിയുമായി സെബി. കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ക്കായാണ് പുതിയ പദ്ധതി. മ്യൂച്വല്‍ ഫണ്ടിനും പോര്‍ട്ട്‌ഫോളിയോ മാനേജുമെന്റ് സര്‍വീസിനും ഇടയില്‍ പരിഗണിക്കാവുന്ന നിക്ഷേപ സാധ്യതയാണ് സെബി മുന്നോട്ടുവെച്ചത്. ഉയർന്ന നിക്ഷേപകരെ പ്രോൽസാഹിപ്പിക്കുന്ന ഈ പദ്ധതിയിൽ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തന രീതിയോട് ഏറെക്കുറെ സാമ്യമുണ്ടാകുമെങ്കിലും പോര്‍ട്‌ഫോളിയോ ക്രമീകരിക്കുന്നത് പിഎംഎസിന് സമാനമായിരിക്കും.

പരമ്പരാഗാത മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍നിന്ന് വ്യത്യസ്തമായി ‘നിക്ഷേപ തന്ത്രങ്ങള്‍’ ക്കായിരിക്കും ഊന്നല്‍. രാജ്യത്തെ നിക്ഷേപ സാധ്യതകള്‍ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് സെബി വ്യക്തമാക്കുന്നു. പിഎംഎസില്‍(പോര്‍ട്ഫോളിയോ മാനേജുമെന്റ് സര്‍വീസ്)ചുരുങ്ങിയ നിക്ഷേപം 50 ലക്ഷം രൂപയാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന റിസ്‌കും കൂടുതല്‍ തുകയുടെ നിക്ഷേപവും ലക്ഷ്യമിടുന്നവര്‍ക്ക് അനുയോജ്യമാണ് പുതിയ പദ്ധതിയെന്നാണ് വിലയിരുത്തല്‍.

Also Read: 2035ടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം കൂടും: റിപ്പോര്‍ട്ട്

കര്‍ശന വ്യവസ്ഥകളോടെയാണ് പുതിയ പദ്ധതി വരുക. ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിൽ അനുവാദമുണ്ടാകില്ല.

Top