ജിദ്ദയില്‍ പുതിയ ലോജിസ്റ്റിക്‌സ് ഇടനാഴിക്ക് തുടക്കമായി

ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ ജിദ്ദയിലെ ഗതാഗത കുരുക്കും കുറയ്ക്കാനാകും.

ജിദ്ദയില്‍ പുതിയ ലോജിസ്റ്റിക്‌സ് ഇടനാഴിക്ക് തുടക്കമായി
ജിദ്ദയില്‍ പുതിയ ലോജിസ്റ്റിക്‌സ് ഇടനാഴിക്ക് തുടക്കമായി

ജിദ്ദ: ജിദ്ദയില്‍ പുതിയ ലോജിസ്റ്റിക്‌സ് ഇടനാഴിക്ക് തുടക്കമായി. ജിദ്ദ തുറമുഖത്തെ അല്‍ ഖുംറയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നതോടെ ജിദ്ദയിലെ ഗതാഗത കുരുക്കും കുറയ്ക്കാനാകും. പദ്ധതിയുടെ തറക്കല്ലിടല്‍ സൗദി ഗതാഗത മന്ത്രി നിര്‍വഹിച്ചു. 17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പദ്ധതി. ഓരോ ദിശയിലേക്കും രണ്ട് പാതകളുണ്ടാകും. 12-ലധികം പാലങ്ങളും നിര്‍മ്മിക്കും. പ്രതിദിനം 8000 ത്തിലധികം ട്രക്കുകള്‍ക്ക് ഇത് പ്രയോജനപ്പെടും. 69 കോടി റിയാലിന്റേതാണ് പദ്ധതി.

Also Read: ഒമാനിൽ 3000 കി​ലോ പു​ക​യി​ല ഉ​ല്‍പ്പ​ന്ന​ങ്ങളുമായി മൂന്ന് പ്രവാസികൾ പിടിയിൽ

രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണ് ജിദ്ദയിലേത്. ആഗോള വ്യാപാരത്തിന്റെ 13 ശതമാനത്തിലധികം ചെങ്കടല്‍ വഴിയാണ് നടക്കുന്നത്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവക്കിടയില്‍ ആഗോള ലോജിസ്റ്റിക് കേന്ദ്രമാവുക സൗദിയുടെ ലക്ഷ്യമാണ്. ഇതിന്റെകൂടി ഭാഗമാണ് തുറമുഖ വികസനം കൂടി വരുന്ന ഈ പദ്ധതി. 2028ഓടെ ഈ ഇടനാഴി യാഥാര്‍ത്ഥ്യമാകും.

Share Email
Top