ഇന്ത്യൻ കരസേനയുടെ അമരത്തേക്ക് പുതിയ നായകൻ; ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനാ മേധാവിയാകും!

നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം

ഇന്ത്യൻ കരസേനയുടെ അമരത്തേക്ക് പുതിയ നായകൻ; ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനാ മേധാവിയാകും!
ഇന്ത്യൻ കരസേനയുടെ അമരത്തേക്ക് പുതിയ നായകൻ; ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനാ മേധാവിയാകും!

ന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. ജൂൺ 30-ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവിൽ കരസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഏപ്രിൽ ഒന്നിനാണ് അദ്ദേഹം ഉപമേധാവിയായി ചുമതലയേറ്റത്.

പൂണെ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയായ ധീരജ് സേത്ത്, 1986 ഡിസംബറിലാണ് ആർമേർഡ് കോർപ്സിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. നീണ്ട കരിയറിൽ ആർമേർഡ് റെജിമെന്റ്, ആർമേർഡ് ബ്രിഗേഡ് എന്നിവയ്ക്ക് പുറമെ ജമ്മു കശ്മീരിൽ കൗണ്ടർ ഇൻസർജൻസി ഫോഴ്സിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്. ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം സുദർശൻ ചക്ര കോർപ്സിന്റെ കമാൻഡറായും ഡൽഹി ഏരിയയിൽ ജനറൽ ഓഫീസർ കമാൻഡിംഗായും അദ്ദേഹം ശ്രദ്ധേയമായ സേവനം കാഴ്ചവെച്ചു. ദേശീയവും അന്തർദേശീയവുമായ പല സുപ്രധാന സൈനിക ഇടപെടലുകൾക്കും അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

Share Email
Top