പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ടു

2025 ഫെബ്രുവരി 17 മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്

പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ടു
പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ടു

ഡൽഹി: നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ടു. 2025 ഫെബ്രുവരി 17 മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ടോൾ ബൂത്തുകളിൽ കാലതാമസമില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്ന ഫാസ്റ്റ് ടാഗ് സംവിധാനം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ്.

അതേസമയം ഇടപാടുകൾ സുഗമമാക്കുക എന്ന ഉദ്ദേശത്തിലാണ് നിയമങ്ങൾ പരിഷ്‍കരിക്കുന്നതെന്ന് എൻ.പി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇടപാട് നടത്താനാവില്ല. ഫാസ്റ്റ് ടാഗ് സ്കാൻ ചെയ്തു 10 മിനിറ്റിനു ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും.

Share Email
Top