ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എംഡിയായി നിയമനം..!

കഴിഞ്ഞ മാസം നടന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റിയിരുന്നു. ഈ മാറ്റത്തിന് പിന്നാലെ ഒരു മാസം തികയും മുൻപാണ് കാഷ്യു കോർപ്പറേഷന്റെ എംഡിയായി പുതിയ ചുമതല നൽകുന്നത്.

ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എംഡിയായി നിയമനം..!
ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എംഡിയായി നിയമനം..!

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. സംസ്ഥാന കാഷ്യു കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി അദ്ദേഹത്തെ നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.

കശുവണ്ടി വ്യവസായത്തെ നിലനിർത്തുന്നതിനാണ് പുതിയ നിയമനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി മേഖല തഴച്ചുവളരുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും ഇടനിലക്കാരുടെ താൽപര്യങ്ങൾക്കുപകരം തൊഴിലാളികൾക്ക് ഗുണം ലഭിക്കുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

ALSO READ:‘ഞാൻ അമ്മയെ കൊന്നു’..! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്തതിൽ തർക്കം, 17-കാരൻ മാതാവിനെ റെഞ്ച് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

നിലവിൽ വനംവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും ശ്രീറാം വെങ്കിട്ടരാമൻ സേവനമനുഷ്ഠിച്ചുവരികയാണ്. നൈപുണ്യ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് മാനേജിങ് ഡയറക്ടർ എന്നീ ചുമതലകളും അദ്ദേഹം വഹിക്കുന്നുണ്ട്.

കഴിഞ്ഞ മാസം നടന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റിയിരുന്നു. ഈ മാറ്റത്തിന് പിന്നാലെ ഒരു മാസം തികയും മുൻപാണ് കാഷ്യു കോർപ്പറേഷന്റെ എംഡിയായി പുതിയ ചുമതല നൽകുന്നത്. കശുവണ്ടി മേഖലയിലെ തൊഴിലാളികൾക്ക് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിയമനമെന്ന് മന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ ചുമതല ശ്രദ്ധേയമാകുകയാണ്.

Share Email
Top