കുവൈത്ത് സ്വകാര്യ മേഖലയിൽ ജോലി സമയത്തിന് പുതിയ ഭേദഗതി; നിയമം പ്രാബല്യത്തിൽ

വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

കുവൈത്ത് സ്വകാര്യ മേഖലയിൽ ജോലി സമയത്തിന് പുതിയ ഭേദഗതി; നിയമം പ്രാബല്യത്തിൽ
കുവൈത്ത് സ്വകാര്യ മേഖലയിൽ ജോലി സമയത്തിന് പുതിയ ഭേദഗതി; നിയമം പ്രാബല്യത്തിൽ

കുവൈത്ത്: സ്വകാര്യ മേഖലയിലെ ജോലിസമയം നിയന്ത്രിക്കുന്ന 2025-ലെ 15-ാം നമ്പർ പ്രമേയം കുവൈത്തിൽ പ്രാബല്യത്തിൽ വന്നു. തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക, സുതാര്യത വർധിപ്പിക്കുക എന്നിവയാണ് പുതിയ നിയമത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ജോലിസമയം, അവധി എന്നിവ നിരീക്ഷിക്കാൻ ആധുനിക ഇലക്‌ട്രോണിക് സംവിധാനം നടപ്പാക്കുമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു.

പുതിയ നിർദ്ദേശപ്രകാരം, തൊഴിലുടമകൾ ദൈനംദിന ജോലിസമയം, വിശ്രമസമയം, ആഴ്ചാവധി ദിനം, ഔദ്യോഗിക അവധി ദിനങ്ങൾ എന്നിവ സംബന്ധിച്ച മുഴുവൻ വിവരങ്ങളും അതോറിറ്റി അംഗീകരിച്ച ഇലക്‌ട്രോണിക് സിസ്റ്റത്തിൽ രേഖപ്പെടുത്തണം. വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ ഉടൻ തന്നെ അത് പുതുക്കണം. കൂടാതെ, ഈ വിവരങ്ങൾ പ്രിൻ്റ് ചെയ്ത രൂപത്തിൽ ജോലിസ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

Also Read: യുഎഇയിൽ വിദ്യാർത്ഥികൾക്ക് ഒരു മാസം നീണ്ട ശീതകാല അവധി; പരീക്ഷകളും ട്രിപ്പുകളും പൂർത്തിയാക്കി സ്കൂളുകൾ

പഴയ പേപ്പർ രേഖപ്പെടുത്തൽ രീതികൾ ഒഴിവാക്കി ഇനിമുതൽ ഇലക്‌ട്രോണിക് സംവിധാനം മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് അതോറിറ്റി വ്യക്തമാക്കി. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും. ലംഘനം തുടരുന്ന സ്ഥാപനങ്ങളുടെ ഫയൽ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ വിവരങ്ങൾ ഉടൻ പുതുക്കണമെന്നും അധികൃതർ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

Share Email
Top