സമാധാനം ലക്ഷ്യമിട്ട് പുതിയ കരാർ; ട്രംപിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു!

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് പുതിയ കരാറിനെക്കുറിച്ചുള്ള സൂചനകൾ നൽകിയത്

സമാധാനം ലക്ഷ്യമിട്ട് പുതിയ കരാർ; ട്രംപിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു!
സമാധാനം ലക്ഷ്യമിട്ട് പുതിയ കരാർ; ട്രംപിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു!

പശ്ചിമേഷ്യയിൽ ഏറെക്കാലമായി നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് അന്ത്യം കുറിക്കാനായി അമേരിക്കയും ഇറാനും പുതിയൊരു സമാധാന കരാറിലേക്ക് അടുക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ വെടിനിർത്തൽ 60 ദിവസം കൂടി നീട്ടുന്നതിനും ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ് പുതിയ കരാറിനെക്കുറിച്ചുള്ള സൂചനകൾ നൽകിയത്. ഇരുരാജ്യങ്ങളും ഒരു പുതിയ ഉടമ്പടിയിലേക്ക് വളരെ അടുത്തെത്തിയെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനത്തിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതി ആവശ്യമാണ്. ഇറാന്റെ ആണവ പദ്ധതികളെ ഗണ്യമായി പിന്നോട്ട് കൊണ്ടുപോകുന്ന വ്യവസ്ഥകളാണ് കരാറിലുള്ളത്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രയോഗങ്ങളിൽ ഇപ്പോഴും ചർച്ചകൾ തുടരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സങ്ങളില്ലാതെ സുഗമമാക്കാൻ ധാരണയായി. മേഖലയിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ 30 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം.
ഏപ്രിൽ 8-ന് നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടും.

Also Read: ഇനി അധികനാൾ കാണില്ല! അമേരിക്കൻ പവർ കട്ടപ്പുറത്ത്

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിരുന്നു. ഇതിന് തിരിച്ചടിയായി അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. ഏപ്രിൽ മാസത്തിൽ ഒരു വെടിനിർത്തലിൽ എത്തിയെങ്കിലും പരസ്പരമുള്ള ആരോപണങ്ങൾ നിലനിന്നിരുന്നു. പുതിയ കരാർ യാഥാർത്ഥ്യമായാൽ അത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും.

Share Email
Top