നിയുക്ത റിപ്പബ്ലിക്കന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കൊല്ലാന്‍ ഇറാന്‍ ഒരിക്കലും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ട്രംപിന്റെയും അമേരിക്കന്‍ സര്‍ക്കാരിന്റെയും മുന്‍കാല അവകാശവാദങ്ങള്‍ നിഷേധിച്ചു.
നവംബറില്‍, നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഇറാനിലെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഉത്തരവിട്ടതായാണ് ട്രംപ് ആരോപിച്ചത്. എന്നാല്‍ ഒരു ഇറാന്‍ പൗരനെ മുന്‍നിര്‍ത്തി ട്രംപിന്റെ വധശ്രമത്തിന് പിന്നില്‍ ഇറാന് ബന്ധമുണ്ടെന്നും അമേരിക്കന്‍ നീതിന്യായ വകുപ്പും ചൂണ്ടിക്കാട്ടി, ട്രംപിനെ കൊല്ലാന്‍ ഇറാന് പദ്ധതിയുണ്ടോ എന്ന് എന്‍ബിസി ന്യൂസില്‍ ചോദിച്ചപ്പോള്‍ ”ഒന്നുമില്ല,’ഞങ്ങള്‍ ഒരിക്കലും ചെയ്യില്ല എന്നായിരുന്നു ഇറാന്‍ പ്രസിഡന്റ് പ്രതികരിച്ചത്.

Also Read: ലോസ് ആഞ്ചലസ് കാട്ടുതീ: ഓസ്കാർ അവാർഡ് ദാന ചടങ്ങ് റദ്ദാക്കില്ല
തെരഞ്ഞെടുപ്പില്‍ വിജയിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്ന ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന രണ്ട് കൊലപാതക ശ്രമങ്ങളെ അതിജീവിച്ചു – ഒന്ന് സെപ്തംബറില്‍ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെയിലും, മറ്റൊന്ന് ജൂലൈയില്‍ ബട്ട്‌ലറില്‍ നടന്ന റാലിയിലും വെച്ചായിരുന്നു ട്രംപിനെ വധിക്കാനായി ശ്രമം നടന്നത്. എന്നാല്‍ രണ്ട് സംഭവത്തിലും ഇറാന്റെ പങ്കാളിത്തത്തിന് തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടില്ല. സൈബര്‍ ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ അമേരിക്കന്‍ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന അമേരിക്കയുടെ അവകാശവാദങ്ങളും ഇറാന്‍ നേരത്തെ നിഷേധിച്ചിരുന്നു.