യുദ്ധക്കൊതി മൂത്ത് നെതന്യാഹു; വിരട്ടി വീട്ടിലിരുത്താൻ ട്രംപ്! അമേരിക്കയുടെ ആജ്ഞയ്ക്ക് മുന്നിൽ ഒടുവിൽ ഇസ്രയേൽ മുട്ടുമടക്കുമോ?

ഇതിനിടെ, സിഎൻഎൻ റിപ്പോർട്ട് ചെയ്ത മറ്റൊരു വിവരവും ശ്രദ്ധേയമാണ്. ഇസ്രയേൽ സർക്കാരിന്റെ ഉന്നത തലങ്ങളിൽ വീണ്ടും സൈനിക നടപടി വേണമെന്ന ശക്തമായ സമ്മർദ്ദമുണ്ടെന്നും, ട്രംപ് തുടർച്ചയായി നയതന്ത്ര പരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നതിൽ അവിടെ നിരാശ ഉയരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു

യുദ്ധക്കൊതി മൂത്ത് നെതന്യാഹു; വിരട്ടി വീട്ടിലിരുത്താൻ ട്രംപ്! അമേരിക്കയുടെ ആജ്ഞയ്ക്ക് മുന്നിൽ ഒടുവിൽ ഇസ്രയേൽ മുട്ടുമടക്കുമോ?
യുദ്ധക്കൊതി മൂത്ത് നെതന്യാഹു; വിരട്ടി വീട്ടിലിരുത്താൻ ട്രംപ്! അമേരിക്കയുടെ ആജ്ഞയ്ക്ക് മുന്നിൽ ഒടുവിൽ ഇസ്രയേൽ മുട്ടുമടക്കുമോ?

ന്തിനും ഏതിനും കൂടെനിന്ന ഉറ്റസുഹൃത്തുക്കൾ ഒടുവിൽ നേർക്ക് നേരോ? “ഇറാനെ തൊട്ടാൽ കളി മാറും” എന്ന് ട്രംപ് , കേൾക്കാൻ കൂട്ടാക്കാതെ നെതന്യാഹു! പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ആ ‘രഹസ്യ തർക്കം’ ഒടുവിൽ ഇപ്പോൾ ഇതാ പുറത്തേക്ക് വന്നിരിക്കുകയാണ്. ലോകത്ത് എന്ത് സംഭവിച്ചാലും ഇസ്രയേലിനായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത അമേരിക്കയും, അവരുടെ നെടുംതൂണായ ഇസ്രയേലും തമ്മിൽ ഇത്രവലിയൊരു വിള്ളലുണ്ടായെന്ന് ആരും കരുതിയിരുന്നില്ല. പശ്ചിമേഷ്യ മറ്റൊരു വൻ യുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോൾ, ഇറാനെ എങ്ങനെ നേരിടണം എന്ന കാര്യത്തിൽ ട്രംപും നെതന്യാഹുവും തമ്മിൽ അണിയറയിൽ കടുത്ത ഭിന്നതയിലാണ്. ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയെത്തന്നെ മാറ്റിമറിക്കാൻ പോന്ന ആ വലിയ തർക്കത്തിന്റെ പിന്നിലെ യഥാർത്ഥ കാരണമെന്താണ്?.

അമേരിക്കൻ മാധ്യമമായ ആക്സിയോസ് പുറത്തുവിട്ട റിപ്പോർട്ടാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. റിപ്പോർട്ടുപ്രകാരം, മെയ്19 ന് ട്രംപും നെതന്യാഹുവും തമ്മിൽ നടന്ന ഫോൺ സംഭാഷണം അതീവ പിരിമുറുക്കം നിറഞ്ഞതായിരുന്നു. സംഭാഷണത്തിന് ശേഷം നെതന്യാഹുവിന്റെ “മുടി കത്തുന്നതുപോലെയായിരുന്നു” എന്ന് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നു. അതിലൂടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ അതൃപ്തിയും അസ്വസ്ഥതയും എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇറാനെതിരായ ആക്രമണം വീണ്ടും ആരംഭിച്ച് അവരുടെ സൈനിക ശേഷിയെ കൂടുതൽ തകർക്കുകയും നിർണായക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യണമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. അതിലൂടെ ഇറാനിയൻ ഭരണകൂടത്തെ ദുർബലപ്പെടുത്താനാണ് ഇസ്രായേലിന്റെ ലക്ഷ്യം.

എന്നാൽ അമേരിക്കയുടെ സമീപനം അത്ര കടുത്തതല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആക്രമണങ്ങൾക്ക് പകരം ഒരു കരാറിലൂടെയോ നയതന്ത്ര ധാരണയിലൂടെയോ പ്രശ്നം പരിഹരിക്കാനാണ് ട്രംപ് ഇപ്പോൾ കൂടുതൽ താൽപ്പര്യം കാണിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഖത്തർ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് അമേരിക്ക ഇറാനെതിരായ ചില ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവച്ചതെന്നും ട്രംപ് തന്നെ പിന്നീട് വെളിപ്പെടുത്തി. പശ്ചിമേഷ്യയിൽ വലിയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവൻ മേഖലയെയും അസ്ഥിരമാക്കുമെന്ന് അമേരിക്കൻ ഭരണകൂടം മനസ്സിലാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇറാനുമായുള്ള സമാധാന ശ്രമങ്ങൾ ശക്തമാക്കാൻ ഖത്തറും പാകിസ്ഥാനും ചേർന്ന് പുതിയൊരു “സമാധാന മെമ്മോ” തയ്യാറാക്കിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള വിടവ് കുറയ്ക്കാനാണ് ഈ നീക്കം. ഇറാന്റെ ആണവ പദ്ധതി, ഹോർമുസ് കടലിടുക്ക്, ഉപരോധങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങളിൽ 30 ദിവസത്തെ ചർച്ചകൾ ആരംഭിക്കാൻ കഴിയുന്ന രീതിയിൽ ഒരു “ലെറ്റർ ഓഫ് ഇന്റന്റ്” തയ്യാറാക്കാനാണ് മധ്യസ്ഥരുടെ ശ്രമം. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഇതിനായി ഇറാനിൽ എത്തിയതായും ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഈ നയതന്ത്ര നീക്കങ്ങളൊന്നും ഇസ്രയേലിനെ പൂർണമായി തൃപ്തിപ്പെടുത്തുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇറാനെതിരായ സമ്മർദ്ദം ഇപ്പോൾ കുറയ്ക്കുന്നത് വലിയ തന്ത്രപരമായ പിഴവാകുമെന്നാണ് നെതന്യാഹു കരുതുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ സൈനിക ശേഷി ഇപ്പോൾ തന്നെ പൂർണമായി തകർക്കേണ്ട സമയമാണിതെന്നും, അല്ലെങ്കിൽ ഭാവിയിൽ അതിന്റെ പ്രത്യാഘാതങ്ങൾ ഇസ്രായേൽ നേരിടേണ്ടിവരുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ, അമേരിക്ക സമാധാന ചർച്ചകളിലേക്ക് നീങ്ങുമ്പോൾ ഇസ്രായേലിൽ അസ്വസ്ഥത ഉയരുകയാണ്.

മെയ് 20 ന് ട്രംപ് നടത്തിയ പരാമർശങ്ങളും ഈ അനിശ്ചിതത്വം കൂടുതൽ ശക്തമാക്കി. “നമുക്ക് ഒരു കരാർ ഉണ്ടാകാം. പക്ഷേ ശരിയായ ഉത്തരങ്ങൾ കിട്ടിയില്ലെങ്കിൽ യുദ്ധം വീണ്ടും തുടങ്ങാൻ ഞങ്ങൾ തയ്യാറാണ്,” എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്ക ഇപ്പോൾ സമാധാനത്തിനും യുദ്ധത്തിനും ഇടയിലുള്ള അതിർത്തിയിലാണെന്ന് ട്രംപ് തുറന്നുപറഞ്ഞു. “100 ശതമാനം തൃപ്തികരമായ മറുപടികളാണ് വേണ്ടത്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ, അമേരിക്ക ഇപ്പോഴും സൈനിക നടപടിയുടെ വാതിൽ പൂർണമായി അടച്ചിട്ടില്ലെന്ന സൂചനയായിരുന്നു.

ഇതിനിടെ, സിഎൻഎൻ റിപ്പോർട്ട് ചെയ്ത മറ്റൊരു വിവരവും ശ്രദ്ധേയമാണ്. ഇസ്രയേൽ സർക്കാരിന്റെ ഉന്നത തലങ്ങളിൽ വീണ്ടും സൈനിക നടപടി വേണമെന്ന ശക്തമായ സമ്മർദ്ദമുണ്ടെന്നും, ട്രംപ് തുടർച്ചയായി നയതന്ത്ര പരിഹാരത്തെക്കുറിച്ച് സംസാരിക്കുന്നതിൽ അവിടെ നിരാശ ഉയരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. “ഇറാനിൽ ഞാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യും” എന്നാണ് നെതന്യാഹുവിനോട് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ അതിനൊപ്പം “ഞങ്ങൾ ഇപ്പോഴും നല്ല ബന്ധത്തിലാണ്” എന്ന വാചകവും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിലൂടെ, ഇരുവരുടെയും ബന്ധത്തിൽ പൂർണമായൊരു പൊട്ടിത്തെറി ഉണ്ടായിട്ടില്ലെങ്കിലും, ഗൗരവമായ ഭിന്നതകൾ രൂപപ്പെടുന്നുവെന്ന സന്ദേശമാണ് പുറത്തുവരുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ലോക രാഷ്ട്രീയത്തെ വലിയ ആശങ്കയിലാഴ്ത്തുകയാണ്. അമേരിക്ക-ഇസ്രായേൽ ബന്ധത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ആഗോള വിപണികളെയും എണ്ണവിലയെയും സുരക്ഷാ സാഹചര്യങ്ങളെയും നേരിട്ട് ബാധിക്കും. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് സംബന്ധിച്ച സംഘർഷ സാധ്യതകൾ ഉയർന്നാൽ ലോകത്തിന്റെ ഊർജവിതരണ ശൃംഖലയെ തന്നെ അത് ബാധിച്ചേക്കാം.

ഒരുപക്ഷേ ഇനി നെതന്യാഹുവിന്റെ ആജ്ഞകൾക്ക് മുന്നിൽ വീണ്, ട്രംപ് ഇറാനെതിരെ വീണ്ടുമൊരു യുദ്ധക്കളിക്ക് മുതിരുകയാണെങ്കിൽ നേരിടാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. മേരിക്കയും ഇസ്രായേലും ചേർന്ന് പശ്ചിമേഷ്യയിൽ ആരംഭിച്ച അധിനിവേശ യുദ്ധത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അവർ തന്നെ ഏറ്റെടുക്കണമെന്നും, തങ്ങൾ ഉണ്ടാക്കിയ ഈ വലിയ യുദ്ധച്ചെളിയിൽ നിന്ന് സ്വയം രക്ഷപ്പെടാനുള്ള വഴി കണ്ടെത്തേണ്ടത് അവരുടെ മാത്രം ബാധ്യതയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായ് വ്യക്തമാക്കി.

ബ്രസീലിയൻ പത്രമായ ‘ഫോൾഹ ഡി സാവോ പോളോ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇറാന്റെ പ്രതിരോധവീര്യം ആവർത്തിച്ചത്.കഴിഞ്ഞ നൂറു വർഷത്തെ ചരിത്രത്തിനിടയിൽ സ്വന്തം രാജ്യം എങ്ങനെ പ്രതിരോധിക്കണമെന്ന് ഇറാൻ പഠിച്ചിട്ടുണ്ടെന്നും, 1980-കളിൽ പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ സദ്ദാം ഹുസൈൻ അഴിച്ചുവിട്ട എട്ടുവർഷത്തെ യുദ്ധത്തെ അതിജീവിച്ച പാരമ്പര്യം തങ്ങൾക്കുണ്ടെന്നും ബഗായ് ഓർമ്മിപ്പിച്ചു. യുഎസും ഇസ്രായേലും ഇനിയും വെല്ലുവിളിയുമായി മുന്നോട്ട് വന്നാൽ ഇറാന്റെ സായുധ സേന ഉടനടി പൂർണ്ണ ശക്തിയോടെയും അതിരൂക്ഷമായും പ്രതികരിക്കുമെന്നും, കഴിഞ്ഞ ഒരു വർഷമായി രാജ്യം കാണിച്ച പ്രതിരോധവീര്യം വരുംദിവസങ്ങളിലും തുടരുമെന്നും വിദേശകാര്യ വക്താവ് മുന്നറിയിപ്പ് നൽകി.

ഇനി ലോകം ഉറ്റുനോക്കുന്നത് ഒരൊറ്റ കാര്യമാണ് വർഷങ്ങളായി ഇസ്രായേലിനൊപ്പം എന്തിനും ഏതിനും നിൽക്കാൻ മടിക്കാത്ത ട്രംപിന് ഒടുവിൽ വൈകിയാണെങ്കിലും “ബുദ്ധി ഉദിച്ചോ ” അതോ ഇതെല്ലാം വെറും താൽക്കാലിക സൗന്ദര്യപ്പിണക്കമോ എന്നത്.
എന്നാൽ ഒരുകാര്യം ഈ രണ്ടു വൻശക്തികളും ഓർക്കുന്നത് നന്നായിരിക്കും; തങ്ങൾ നേരിടാൻ പോകുന്ന ശത്രു തങ്ങളേക്കാൾ എത്രയോ മടങ്ങ് അപകടകാരിയാണെന്നും, എന്തിനും ഏതിനും തയ്യാറായിട്ടാണ് അവർ നിൽക്കുന്നതെന്നും തിരിച്ചറിഞ്ഞില്ലെങ്കിൽ കളി മാറും. കഴിഞ്ഞ നൂറ്റാണ്ടിലെ യുദ്ധ ചരിത്രങ്ങളെല്ലാം നെഞ്ചേറ്റിയ ഇറാൻ തങ്ങളുടെ സായുധ പ്രതിരോധത്തിന്റെ വാതിലുകൾ തുറന്നിട്ടു കഴിഞ്ഞു. ട്രംപിന്റെ വാക്ക് തള്ളി നെതന്യാഹു വീണ്ടുമൊരു അങ്കത്തിന് തുനിഞ്ഞാൽ, അത് അമേരിക്കയും ഇസ്രായേലും ചിന്തിക്കുന്നതിലും അപ്പുറമുള്ള വലിയൊരു ദുരന്തത്തിലേക്കായിരിക്കും വഴിതുറക്കുക.

Share Email
Top