ട്രംപിന്റെ ഭീഷണി തള്ളി നെതന്യാഹു: ബന്ദികളെ കൈമാറുന്നത് തുടരും

ഫെബ്രുവരി 15 ശനിയാഴ്ചയോടെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഇല്ലെങ്കില്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന ട്രംപിന്റെ ഭീഷണി കണക്കിലെടുക്കാതെ ഇസ്രയേല്‍

ട്രംപിന്റെ ഭീഷണി തള്ളി നെതന്യാഹു: ബന്ദികളെ കൈമാറുന്നത് തുടരും
ട്രംപിന്റെ ഭീഷണി തള്ളി നെതന്യാഹു: ബന്ദികളെ കൈമാറുന്നത് തുടരും

ഫെബ്രുവരി 15 ശനിയാഴ്ചയോടെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഇല്ലെങ്കില്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന ട്രംപിന്റെ ഭീഷണി കണക്കിലെടുക്കാതെ ഇസ്രയേല്‍. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള ബന്ദികളെ മോചിപ്പിക്കല്‍ നടപടികളോട് ഇസ്രയേല്‍ സഹകരിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ബന്ദികളുടെ കൈമാറ്റം യഥാര്‍ത്ഥ കരാറിന് അനുസൃതമായി തുടരുന്നുവെന്ന് ഇസ്രയേലി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

70 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ മോചിപ്പിക്കാന്‍ ഇസ്രയേല്‍ ആവശ്യപ്പെടണമെന്നും അല്ലെങ്കില്‍ അത് പരാജയപ്പെട്ടാല്‍ ഗാസയില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും ട്രംപ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ട്രംപിന്റെ നിലപാടിനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടക്കത്തില്‍ പ്രശംസിച്ചെങ്കിലും, അന്ത്യശാസനം പാലിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല.

Israel

Also Read: ട്രംപ് ‘വോക്ക്’ നയങ്ങള്‍ അവസാനിപ്പിക്കും: ഇലോണ്‍ മസ്‌ക്

വെടിനിര്‍ത്തല്‍ കരാറിന്റെ ദീര്‍ഘകാല സ്ഥിരതയെക്കുറിച്ച് ട്രംപിന്റെ പ്രസ്താവന സംശയം ജനിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച, ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അതിലെ 2.2 ദശലക്ഷം നിവാസികളെ അയല്‍രാജ്യങ്ങളിലേക്ക് മാറ്റണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍, ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നടത്തിയ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി, കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തിയതോടെ വെടി നിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇരുകൂട്ടരും ലംഘിക്കപ്പെടുമെന്ന സ്ഥിതിവിശേഷത്തിലെത്തി. എന്നാല്‍, വ്യാഴാഴ്ചയോടെ, കരാറില്‍ സമ്മതിച്ച സമയക്രമവുമായി മുന്നോട്ട് പോകുമെന്ന് ഹമാസ് സ്ഥിരീകരിച്ചതോടെ വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുകയും ചെയ്തു. ഹമാസിന്റെ പിന്മാറ്റത്തെക്കുറിച്ചോ അവര്‍ നല്‍കിയ കാരണത്തെക്കുറിച്ചോ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Share Email
Top