പശ്ചിമേഷ്യയിൽ സമാധാനം എന്നത് ചർച്ചാമേശകളിൽ മാത്രം ഒതുങ്ങുകയാണോ? ലെബനനിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും സിറിയയിലെ ദാര, ഖുനൈത്ര മേഖലകളിലേക്ക് കൂടി ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്രായേൽ. സ്വന്തം തന്ത്രപരമായ ലക്ഷ്യങ്ങൾ പൂർണ്ണമായി നേടാനാകാതെ പോയ പരാജയം മറയ്ക്കാനും, മേഖലയിൽ പുതിയൊരു ‘ബഫർ സോൺ’ സൃഷ്ടിക്കാനുമാണോ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഈ നെട്ടോട്ടം? ഹിസ്ബുള്ളയും ഇസ്രായേലും പരസ്പരം സുരക്ഷാ വാദങ്ങൾ ഉന്നയിച്ച് നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോൾ കടുത്ത പ്രതിസന്ധിയിലാകുന്നത് ലെബനൻ ഭരണകൂടമാണ്. ഈ സൈനിക നീക്കങ്ങൾ സ്ഥിരസമാധാനത്തിനാണോ അതോ അടുത്ത വലിയൊരു യുദ്ധത്തിന് മുന്നോടിയായുള്ള താൽക്കാലിക ഇടവേള മാത്രമാണോ? വിശദമായി അറിയാൻ വീഡിയോ പൂർണ്ണമായി കാണുക.
വീഡിയോ കാണാം…






