CMDRF

ഉരുൾപൊട്ടലിന് മുൻപേ നേപ്പാൾ അഞ്ഞൂറോളം ജീവൻ രക്ഷിച്ചു; മാതൃകയാക്കാമായിരുന്നു ആ മുന്നറിയിപ്പ് സംവിധാനം…

ഉരുൾപൊട്ടലിന് മുൻപേ നേപ്പാൾ അഞ്ഞൂറോളം ജീവൻ രക്ഷിച്ചു; മാതൃകയാക്കാമായിരുന്നു ആ മുന്നറിയിപ്പ് സംവിധാനം…
ഉരുൾപൊട്ടലിന് മുൻപേ നേപ്പാൾ അഞ്ഞൂറോളം ജീവൻ രക്ഷിച്ചു; മാതൃകയാക്കാമായിരുന്നു ആ മുന്നറിയിപ്പ് സംവിധാനം…

നേപ്പാളിൽ 2018 ൽ ഓഗസ്റ്റിൽ ലഭിച്ച തീവ്ര മൺസൂൺ മഴയിൽ മണ്ണിടിച്ചിലിനുള്ള വലിയ സാധ്യതയുണ്ടായിരുന്നു. ഉരുൾപൊട്ടിയിട്ടും ആരും അപകടത്തിൽപ്പെട്ടില്ല. നേപ്പാളിന്റെ, മാതൃകയാക്കാമായിരുന്ന മുന്നറിയിപ്പ് സംവിധാനം കേരളത്തിലുമുണ്ടായിരുന്നെങ്കിൽ വയനാട് ദുരന്തത്തിന് ഇത്രയും ആഘാതമുണ്ടാകുമായിരുന്നില്ല. നേപ്പാളിലെ പൊഖാറയിൽ 2015 ജൂലൈ 16നുണ്ടായ ഉരുൾപൊട്ടലിൽ പരുക്കേറ്റ് ചികിത്സയിലിരിക്കുന്ന അനുഷ്‌കയെന്ന പെൺകുട്ടിയുടെ സ്കൂളിനു മുകളിലേക്കാണ് ഉരുൾപൊട്ടി വീണത്. ഇത്തരം സംഭവങ്ങൾ തുടർച്ചയായതോടെയാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം ശക്തമാക്കാൻ നേപ്പാൾ തീരുമാനിച്ചത്.

ചെറിയൊരു മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിൽ വയനാട്ടിലെ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. ഇത്രയും മരണം കാണേണ്ടിവരില്ലായിരുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യകളും ഇത്രയും പുരോഗമിച്ചിട്ടും പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ മനുഷ്യൻ ഇന്നും നിസ്സഹായരായി നോക്കിനിൽക്കേണ്ടി വരുന്നു. കൃത്യസമയത്ത് മുന്നറിയിപ്പുകൾ ലഭിച്ചാൽ ഒരുപരിധി വരെ എല്ലാ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കാൻ സാധിക്കും.

2018 ഓഗസ്റ്റിൽ, കനത്ത മൺസൂൺ മഴ കാരണം നേപ്പാളിൽ അതിഭീകരമായ മണ്ണിടിച്ചിൽ ഭീഷണിയുണ്ടായിരുന്നു. എന്നാൽ വലിയൊരു പ്രകൃതി ദുരന്തം മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളെ കൃത്യസമയത്ത് പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാനും പുതിയൊരു സംവിധാനത്തിലൂടെ അന്ന് നേപ്പാൾ സർക്കാരിന് സാധിച്ചു. മഴ കനത്തപ്പോൾ തന്നെ മുന്നറിയിപ്പ് ലഭിച്ചു. പ്രദേശത്തു നിന്നെല്ലാം ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. അന്ന് ഏകദേശം 500 പേരുടെ ജീവനാണ് മുന്നറിയിപ്പ് സംവിധാനത്തിലൂടെ രക്ഷിക്കാനായത്. മണ്ണിടിച്ചിൽ പ്രവചിക്കുന്നത് ഏറെ സങ്കീർണമാണെങ്കിലും നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഒരുപരിധി വരെ ജനങ്ങളെ രക്ഷിക്കുമെന്നാണ് നേപ്പാളിൽ നിന്നുള്ള അനുഭവം നമ്മോടു പറയുന്നത്. കേരളം ദുരന്തങ്ങൾ തടയാൻ ശാസ്ത്രത്തിന്റെ കൈപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Top