ഹിസ്​ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ

ഹിസ്​ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ

ദുബൈ: യുദ്ധവ്യാപനം പാടി​ല്ലെന്ന അമേരിക്കൻ മുന്നറിയിപ്പ്​ മറികടന്ന്​ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയുമായി ഇസ്രായേൽ. അതിർത്തി മേഖലയിൽ നിന്ന്​ ഹിസ്​ബുല്ലയുടെ സാന്നിധ്യം ഒഴിവാക്കാൻ ശക്​തമായ ആക്രമണത്തിനാണ്​ ഇസ്രായേൽ ഒരുങ്ങുന്നതെന്നാണ്​ റിപ്പോർട്ട്​.

യുദ്ധം ഒഴിവാക്കാൻ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡന്റെ ദൂതൻ തെൽ അവീവിലും ബൈറൂത്തിലും നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കടുംപിടിത്തം സമാധാന ശ്രമങ്ങൾ അട്ടിമറിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

അതേസമയം, ഇസ്രായേലിനെ പാഠം പഠിപ്പിക്കാനുള്ള എല്ലാ സൈനിക സന്നാഹങ്ങളും തങ്ങളുടെ പക്കലുണ്ടെന്ന്​ ഹിസ്​ബുല്ല നേതാവ്​ ഹസൻ നസ്​റുല്ല താക്കീത്​ ചെയ്​തു. വടക്കൻ ഇസ്രായേലിൽ ഇസ്രായേലിന്റെ സമ്പദ്​ ഘടനക്ക്​ കനത്ത പ്രഹരം ഏൽപിക്കാൻ പിന്നിട്ട മാസങ്ങളിൽ സാധിച്ചതായും യുദ്ധം അടിച്ചേൽപിച്ചാൽ വലിയ തിരിച്ചടി ഉറപ്പാണെന്നും ഹസൻ നസ്​റുല്ല വ്യക്​തമാക്കി.

Top