നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 23-ന്; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

അന്ന് വിതരണം ചെയ്ത ചോദ്യപേപ്പറിൽ, നേരത്തെ പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ അതേപടി ഉൾപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു

നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 23-ന്; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല
നീറ്റ് യുജി പുനഃപരീക്ഷ ജൂൺ 23-ന്; പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല

ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ജൂൺ 23-നാണ് പുനഃപരീക്ഷ നടക്കുക. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ തീരുമാനം. മുൻപ് അപേക്ഷിച്ചവർക്ക് പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ല. അധിക ഫീസ് നൽകേണ്ടതില്ല. റദ്ദാക്കിയ പരീക്ഷയുടെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകുന്നതാണ്.

ഈ മാസം മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. അന്ന് വിതരണം ചെയ്ത ചോദ്യപേപ്പറിൽ, നേരത്തെ പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ അതേപടി ഉൾപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് എൻ.ടി.എ പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പർ ചോർച്ചയുടെ ഗൂഢാലോചന നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഈ മാസം ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിന് യഥാർത്ഥ ചോദ്യപേപ്പറുമായി അസാധാരണമായ സാമ്യം കണ്ടെത്തിയതോടെയാണ് വൻ ക്രമക്കേട് പുറത്തറിഞ്ഞത്. സംഭവത്തിൽ ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Share Email
Top