നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേട്; എൻടിഎ ഡയറക്ടറെ നീക്കി

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേട്; എൻടിഎ ഡയറക്ടറെ നീക്കി

ഡൽഹി: നീറ്റ്, നെറ്റ് പരീക്ഷാ ചോദ്യ പേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയുമായി കേന്ദ്ര സർക്കാർ. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്ന് സുബോധ് കുമാർ സിങിനെ നീക്കി. വിരമിച്ച ഐഎഎസ് ഉദ്യോ​ഗസ്ഥനായ പ്രദീപ് സിങ് കരോളെയ്ക്കാണ് പകരം ചുമതല.

ഇന്ത്യൻ ട്രേഡ് പ്രമോഷൻ ഓർ​ഗനൈസേഷന്റെ ചെയർമാനും മാനേജിങ് എഡിറ്ററുമാണ് പ്രദീപ് സിങ് കരോളെ. എൻടിഎ ഡയറക്ടർ ജനറൽ സ്ഥാനം അധിക ചുമതലയായാണ് അദ്ദേഹത്തിനു നൽകിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയാണ് നിയമനമെന്നു കേന്ദ്രം വ്യക്തമാക്കി.

പരീക്ഷ ക്രമക്കേട് വലിയ വിവാദമാണ് രാജ്യത്തുയർത്തിയത്. വൻ തോതിലുള്ള പ്രതിഷേധങ്ങൾ രാജ്യ വ്യാപകമായി അരങ്ങേറുന്നതിനിടെയാണ് നടപടി.

Top