രാജ്യത്തെ വിവിധ ഡെന്റൽ കോളേജുകളിലെ പി.ജി (MDS) പ്രവേശനത്തിനായുള്ള NEET MDS 2026 പരീക്ഷാ ഫലം ഇന്ന് പുറത്തുവിട്ടേക്കും. ഔദ്യോഗിക വിജ്ഞാപന പ്രകാരം ജൂൺ 2-നാണ് ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് എൻ.ബി.ഇ.എം.എസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്. പരീക്ഷയുടെ ഫലം പി.ഡി.എഫ് ഫോർമാറ്റിലാണ് ഓൺലൈനായി പ്രസിദ്ധീകരിക്കുക. രണ്ട് വ്യത്യസ്ത ഫല ലിസ്റ്റുകൾ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.
ഒന്നാം ലിസ്റ്റ്: പരീക്ഷയിൽ യോഗ്യത നേടിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും അഖിലേന്ത്യാ റാങ്ക് ഉൾപ്പെടുത്തിയുള്ള പൊതു മെറിറ്റ് ലിസ്റ്റ്.
രണ്ടാം ലിസ്റ്റ്: അഖിലേന്ത്യാ 50% ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അർഹത നേടിയവരുടെ പ്രത്യേക റാങ്ക് ലിസ്റ്റ്.
ഈ മെറിറ്റ് ലിസ്റ്റുകൾക്ക് പുറമെ, ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത സ്കോർകാർഡുകൾ (Scorecard) പിന്നീട് കാൻഡിഡേറ്റ് ലോഗിൻ പോർട്ടൽ വഴി പ്രത്യേകം ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും അധികൃതർ ഒരുക്കും.
NEET MDS ഫലം എങ്ങനെ പരിശോധിക്കാം?
നാഷണൽ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in അല്ലെങ്കിൽ nbe.edu.in സന്ദർശിക്കുക.
ഹോം പേജിലെ ‘Examinations’ എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക.
അവിടെയുള്ള പരീക്ഷകളുടെ പട്ടികയിൽ നിന്ന് ‘NEET MDS’ എന്നത് തിരഞ്ഞെടുക്കുക.
Also Read: TNEA 2026 എഞ്ചിനീയറിംഗ് അഡ്മിഷൻ; അപേക്ഷിക്കാനുള്ള തീയതി നീട്ടി
തുടർന്ന് ‘NEET MDS 2026’ എന്ന ഭാഗത്തിന് കീഴിൽ വരുന്ന ഫലത്തിനായുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ തുറന്നുവരുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷനിലെ Result PDF ലിങ്ക് ഓപ്പൺ ചെയ്യുക.
ഈ ലിസ്റ്റിൽ നിങ്ങളുടെ റോൾ നമ്പറും ലഭിച്ച റാങ്കും പരിശോധിക്കാവുന്നതാണ്.
ഭാവി ആവശ്യങ്ങൾക്കായി ഈ ഫലത്തിന്റെ പി.ഡി.എഫ് കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
സ്കോർകാർഡിൽ ഉണ്ടാകുന്ന വിവരങ്ങൾ
ഫലപ്രഖ്യാപനത്തിന് ശേഷം ലഭ്യമാകുന്ന വ്യക്തിഗത സ്കോർകാർഡിൽ ഉദ്യോഗാർത്ഥിയുടെ റോൾ നമ്പർ & ആപ്ലിക്കേഷൻ ഐഡി, ആകെ നേടിയ മാർക്ക്, അഖിലേന്ത്യാ റാങ്ക്, പരീക്ഷയിലെ യോഗ്യതാ നില, കാറ്റഗറി റാങ്ക് എന്നി വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും രാജ്യത്തെ വിവിധ ഗവൺമെന്റ്, പ്രൈവറ്റ്, ഡീംഡ് ഡെന്റൽ കോളേജുകളിലെ 2026 അക്കാദമിക് വർഷത്തെ എം.ഡി.എസ് പ്രവേശനം ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. അതിനാൽ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റുകൾ നിരന്തരം പരിശോധിക്കേണ്ടതാണ്.






