CMDRF

പുതുക്കിയ നീറ്റ് പരീക്ഷാഫലം: 4.2 ലക്ഷം ഫലങ്ങളിൽ മാറ്റം

പുതുക്കിയ നീറ്റ് പരീക്ഷാഫലം: 4.2 ലക്ഷം ഫലങ്ങളിൽ മാറ്റം
പുതുക്കിയ നീറ്റ് പരീക്ഷാഫലം: 4.2 ലക്ഷം ഫലങ്ങളിൽ മാറ്റം

ഡൽഹി: ഈ വർഷത്തെ നീറ്റ് -യുജി പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചവരുടെ എണ്ണം 61-ൽ നിന്ന് 17 ആയി കുറയും. പുതുക്കിയ ഫലം ദേശിയ ടെസ്റ്റിങ് ഏജൻസി ഇന്ന് പ്രസിദ്ധീകരിക്കും. തർക്കമുണ്ടായിരുന്ന ഫിസിക്സ് പേപ്പറിലെ ചോദ്യത്തിന് ഐഐടി ഡൽഹിയിലെ വിദഗ്‌ധർ കണ്ടെത്തിയ ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രസിദ്ധീകരിച്ച ഫലം പുതുക്കിയത്.

ഏതാണ്ട് 4.2 ലക്ഷം വിദ്യാർത്ഥികളുടെ ഫലത്തിൽ മാറ്റംവന്നതായതാണ് എൻ.ടി.എ വൃത്തങ്ങൾ അറിയിക്കുന്നത്. ആദ്യം പ്രസിദ്ധീകരിച്ച ഫലത്തിൽ 61 വിദ്യാർത്ഥികൾക്കാണ് മുഴുവൻ മാർക്കായ 720 ലഭിച്ചിരുന്നത്. എന്നാൽ, ഇതിൽ 44 പേര് ഫിസിക്സ് പേപ്പറിലെ തർക്കമുണ്ടായിരുന്ന ചോദ്യത്തിന് രേഖപ്പെടുത്തിയത് തെറ്റായ ഉത്തരമാണെന്നാണ് ഐഐടി ഡൽഹിയുടെ റിപ്പോർട്ട്.

44 പേരുടെ മാർക്ക് 720-ൽ നിന്ന് 715 ആയി കുറഞ്ഞു. പുതുക്കിയ ഫലത്തിൽ 4.2 ലക്ഷം വിദ്യാർത്ഥികളുടെ റാങ്കിൽ മാറ്റം ഉണ്ടാകുമെങ്കിലും അത് ഏറ്റവുമധികം ബാധിക്കുന്നത് ആദ്യത്തെ ഒരു ലക്ഷത്തിനകത്ത് റാങ്ക് ലഭിച്ചവരെയാണ്.ആദ്യ റാങ്ക് പട്ടികയിൽ 50,000 -നും ഒരു ലക്ഷത്തിനും ഇടയിൽ റാങ്ക് ലഭിച്ചവരിൽ 16,000 പേര് തെറ്റായ ഉത്തരമാണ് രേഖപ്പെടുത്തിയത്.

ഇവർക്ക് ആദ്യം ലഭിച്ച മാർക്ക് നഷ്ടമാകുന്നതോടെ ലഭിച്ച റാങ്കിലും മാറ്റമുണ്ടാകും. മുഴുവൻ സർക്കാർ മെഡിക്കൽ കോളേജുകളിലായി ആകെയുള്ളത് 56,000 സീറ്റുകളാണ്. ആദ്യ റാങ്കുകളിൽ ഉണ്ടാകുന്ന മാറ്റം മികച്ച സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ഉറപ്പിച്ചിരുന്ന പലരുടെയും സാധ്യതകളിൽ മാറ്റംവരുത്തിയേക്കും.

ഫിസിക്സ് പേപ്പറിലെ തർക്കമുണ്ടായിരുന്ന ചോദ്യത്തിന് ഉത്തരമായി ഓപ്‌ഷൻ രണ്ടോ നാലോ രേഖപെടുത്തിയിരുന്നവർക്ക് മുഴുവൻ മാർക്കും നേരത്തെ നൽകിയിരുന്നു. എന്നാൽ, ഓപഷൻ നാലാണ് ശരിയുത്തരമെന്ന് ഐഐടി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഓപ്‌ഷൻ രണ്ട് രേഖപ്പെടുത്തിയവർക്ക് ശരിയുത്തരത്തിന് ലഭിച്ച നാല് മാർക്ക് നഷ്ടമാകുകയും തെറ്റായ ഉത്തരത്തിന് ഒരു നെഗറ്റീവ് മാർക്ക് ലഭിക്കുകയും ചെയ്തു. ഇതാണ് ഫലത്തിൽ വലിയ മാറ്റമുണ്ടാകാൻ കാരണം.

Top