നീറ്റ് പരീക്ഷാ ക്രമക്കേട്! അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്ര സർക്കാർ; പുനഃപരീക്ഷാ നടപടികൾ ആരംഭിച്ചു

മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി

നീറ്റ് പരീക്ഷാ ക്രമക്കേട്! അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്ര സർക്കാർ; പുനഃപരീക്ഷാ നടപടികൾ ആരംഭിച്ചു
നീറ്റ് പരീക്ഷാ ക്രമക്കേട്! അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്ര സർക്കാർ; പുനഃപരീക്ഷാ നടപടികൾ ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിൽ ഉയർന്നുവന്ന ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ. മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. പരീക്ഷാ അട്ടിമറിയിൽ സംഘടിത കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച കൈയ്യെഴുത്ത് ‘ഗസ് പേപ്പർ’ എങ്ങനെയാണ് വിദ്യാർത്ഥികളിലേക്ക് എത്തിയത് എന്നും സിബിഐ സംഘം വിശദമായി പരിശോധിക്കും. ചോദ്യപേപ്പർ അച്ചടിച്ച പ്രസ്സിൽ നിന്ന് തന്നെയാണോ ചോർച്ച ഉണ്ടായത് എന്ന കാര്യവും അന്വേഷണ പരിധിയിൽ വരും.

അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ), പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റൽ ഡാറ്റകളും സിബിഐക്ക് കൈമാറുമെന്ന് അറിയിച്ചു. അതേസമയം, പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പുനഃപരീക്ഷാ തീയതികൾ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ എൻടിഎ ആരംഭിച്ചു കഴിഞ്ഞു. പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പുതിയ രജിസ്‌ട്രേഷൻ നടപടികളോ ഫീസോ ആവശ്യമില്ല. റദ്ദാക്കിയ പരീക്ഷയുടെ ഫീസ് വിദ്യാർത്ഥികൾക്ക് തിരിച്ചു നൽകുമെന്നും എൻടിഎ വ്യക്തമാക്കി.

Also Read: ആലപ്പുഴയിൽ വെറ്ററിനറി സർജൻ നിയമനം; ഇന്റർവ്യൂ മേയ് 16-ന്

പരീക്ഷയ്ക്ക് മുൻപ് പ്രചരിച്ച ഒരു ചോദ്യപേപ്പറിൽ നിന്നുള്ള 120 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറിലും കടന്നുകൂടിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ‘ഗസ് പേപ്പർ’ പരീക്ഷയ്ക്ക് ഒരു മാസം മുൻപേ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിച്ചിരുന്നതായും ഇതിലെ കെമിസ്ട്രി വിഭാഗത്തിലെ 120 ചോദ്യങ്ങൾ പരീക്ഷയിൽ അതേപടി വന്നതായും രാജസ്ഥാൻ പോലീസിലെ എഡിജിപി വിശാൽ ബൻസാൽ വെളിപ്പെടുത്തിയിരുന്നു. പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്ന എൻടിഎയുടെ അവകാശവാദങ്ങൾക്കിടെയാണ് രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ക്രമക്കേടുകൾ കണ്ടെത്തിയത്. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ പരീക്ഷാ ക്രമക്കേടിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.

Share Email
Top