നീരജ് ചോപ്ര 2024ലെ മികച്ച ജാവലിൻ ത്രോ താരം

തുടർച്ചയായി രണ്ടാം വർഷമാണ് 27കാരനായ താരം റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.

നീരജ് ചോപ്ര 2024ലെ മികച്ച ജാവലിൻ ത്രോ താരം
നീരജ് ചോപ്ര 2024ലെ മികച്ച ജാവലിൻ ത്രോ താരം

ന്യൂയോർക്ക്: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാവ് നീരജ് ചോപ്രയെ 2024ലെ മികച്ച ജാവലിൻ ത്രോ താരമായി തെരഞ്ഞെടുത്തു. യു.എസ് അത്‍ലറ്റിക്സ് മാസികയായ ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങ്ങിലാണ് നീരജ് ചോപ്ര ഒന്നാമതെത്തിയത്.

തുടർച്ചയായി രണ്ടാം വർഷമാണ് 27കാരനായ താരം റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. പാരിസ് ഒളിമ്പിക്സിൽ വെള്ളി നേടിയതും സീസണിൽ മികച്ച സ്ഥിരത പുലർത്തിയതുമാണ് താരത്തിനു തുണയായത്.

പാരിസിൽ വെങ്കലം നേടിയ ​ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്. പാരിസ് ഒളിമ്പിക്സിൽ റെക്കോർഡോടെ (92.97 മീ.) സ്വർണം നേടിയ പാക്കിസ്ഥാൻ താരം നദീം അർഷാദ് അഞ്ചാം സ്ഥാനത്താണ്.

Share Email
Top