നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം! സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; ഡിവൈ.എസ്.പി ബൈജു കെ. പൗലോസിന് ചുമതല

കേസിൽ കസ്റ്റഡി അനിവാര്യമാണെന്നും അതിവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം! സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; ഡിവൈ.എസ്.പി ബൈജു കെ. പൗലോസിന് ചുമതല
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം! സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു; ഡിവൈ.എസ്.പി ബൈജു കെ. പൗലോസിന് ചുമതല

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത എറണാകുളം നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിനായി എറണാകുളം റൂറൽ എസ്.പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘ രൂപീകരിച്ചു. ആലുവ ഡിവൈ.എസ്.പി ബൈജു കെ. പൗലോസിനാണ് അന്വേഷണ ചുമതല. അതിനിടെ, കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

കേസിൽ കസ്റ്റഡി അനിവാര്യമാണെന്നും അതിവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മരിച്ച വിദ്യാർത്ഥികൾക്ക് ഏറെ സ്വപ്നങ്ങളുണ്ടായിരുന്നുവെന്നും പ്രായം കുറഞ്ഞവരെന്ന പരിഗണന പ്രതികൾക്ക് നൽകരുതെന്നും അടിയന്തരമായി ചൂണ്ടിക്കാട്ടി. അപകട ദിവസം ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മദ്യപാനം രാത്രി വൈകി ഹോട്ടലിൽ വെച്ചും തുടർന്നുവെന്നും, മദ്യപിച്ച് വാഹനം ഓടിച്ചാൽ ജീവന് അപകടമുണ്ടാകുമെന്ന് ബോധ്യമുണ്ടായിട്ടും പ്രതികൾ അതിന് മുതിർന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ഹെൽമറ്റ് ഉണ്ടായിരുന്നില്ലെന്നും ആരോപിച്ച പ്രതിഭാഗം കേസിൽ സത്യസന്ധമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

Also Read:നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം! സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷം; പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി

അതേസമയം, നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയായ സുഹൈൽ സജീവിന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. അന്വേഷണത്തിലോ എഫ്.ഐ.ആറിലോ പൊലീസിന്റെ ഭാഗത്തുനിന്ന് മനപ്പൂർവ്വമായ വീഴ്ചകളുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ എഫ്.ഐ.ആറിൽ പ്രതിയുടെ പേര് ചേർക്കാനും മദ്യപിച്ച വിവരം രേഖപ്പെടുത്താനും വൈകിയത് സംശയങ്ങൾക്കിടയാക്കിയെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ആരോപിച്ചു. അതിനിടെ, അപകടത്തിൽ മരിച്ച പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിലുണ്ടായ അപകീർത്തികരമായ പരാമർശങ്ങളെ സഭ ഒന്നടങ്കം അപലപിക്കുന്നതായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

Share Email
Top