‘ആലപ്പുഴ ജിംഖാന’യുമായി ഖാലിദ് റഹ്‌മാന്‍; നസ്ലിന്‍ ചിത്രം ഏപ്രിലില്‍ എത്തും

ചിത്രം ഏപ്രില്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

‘ആലപ്പുഴ ജിംഖാന’യുമായി ഖാലിദ് റഹ്‌മാന്‍; നസ്ലിന്‍ ചിത്രം ഏപ്രിലില്‍ എത്തും
‘ആലപ്പുഴ ജിംഖാന’യുമായി ഖാലിദ് റഹ്‌മാന്‍; നസ്ലിന്‍ ചിത്രം ഏപ്രിലില്‍ എത്തും

സ്ലിന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍, അനഘ രവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. സിനിമയുടെ പോസ്റ്ററുകള്‍ക്കും മറ്റു അപ്‌ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ റിലീസിനെപ്പറ്റിയുള്ള ഒരു അപ്‌ഡേറ്റ് ആണ് പുറത്തുവരുന്നത്.

Also Read: ‘ഒരു വര്‍ഷമായി ഗൗരിയുമായി ലിവിങ് ടുഗതറില്‍’; കാമുകിയെ പരിചയപ്പെടുത്തി ആമിര്‍ ഖാന്‍

ചിത്രം ഏപ്രില്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ സിനിമ ഏപ്രില്‍ 10 ന് എത്തുമെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍ മമ്മൂട്ടി സിനിമയായ ബസൂക്ക, ബേസില്‍ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ്, ഒപ്പം തമിഴില്‍ നിന്ന് അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയും അതേ തീയതിയില്‍ എത്തുന്നതിനാല്‍ ആണ് ആലപ്പുഴ ജിംഖാന റിലീസ് മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിലീസ് തീയതിയെക്കുറിച്ച് നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഖാലിദ് റഹ്‌മാന്‍ തന്നെയാണ് സിനിമയ്ക്കായി തിരക്കഥ എഴുതുന്നത്. രതീഷ് രവിയാണ് സംഭാഷണം. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കായി വരികള്‍ എഴുതുന്നത്.

Share Email
Top