പകർപ്പവകാശലംഘനമുണ്ടായിട്ടില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്; മറുപടി നല്‍കി നയൻതാരയുടെ അഭിഭാഷകൻ

നാനും റൗഡി താനിലെ മേക്കിങ് ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ധനുഷ് അനുമതി നൽകിയിരുന്നില്ല.

പകർപ്പവകാശലംഘനമുണ്ടായിട്ടില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്; മറുപടി നല്‍കി നയൻതാരയുടെ അഭിഭാഷകൻ
പകർപ്പവകാശലംഘനമുണ്ടായിട്ടില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്; മറുപടി നല്‍കി നയൻതാരയുടെ അഭിഭാഷകൻ

യൻതാരയുടെ ജീവിതം പറയുന്ന ”നയൻതാര: ബിയോണ്ട് ദ് ഫെയറിടെയ്‌ൽ” എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിക്കെതിരായ ധനുഷിന്റെ നിയമനടപടിക്കെതിരെ പ്രതികരണവുമായി നയൻതാരയുടെ അഭിഭാഷകൻ. ഈ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും, ഒരു രീതിയിലുമുള്ള പകർപ്പവകാശ ലംഘനവും നടന്നിട്ടില്ലെന്നും, നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ രാഹുൽ ധവാൻ പറഞ്ഞു.

‘‘ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് തിരശ്ശീലയ്ക്ക് പിന്നിലെ (സിനിമയിൽ നിന്ന്) ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല’’–നയൻതാരയുടെ അഭിഭാഷകന്റെ മറുപടി. കേസിൽ ഡിസംബർ രണ്ടിനാണ് മദ്രാസ് ഹൈക്കോടതി അടുത്ത വാദം കേൾക്കുക.

Also Read: ഇത് റീ മാസ്റ്റേര്‍ഡ് ‘അറക്കൽ മാധവനുണ്ണി’!

അതേസമയം, ദൃശ്യങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നയൻതാരയും, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയും 10 കോടി നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ധനുഷിന്റെ വാദം. നാനും റൗഡി താനിലെ മേക്കിങ് ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ധനുഷ് അനുമതി നൽകിയിരുന്നില്ല.

Top