ദ രാജാ സാബില്‍ സ്‌പെഷ്യല്‍ സോങ്ങുമായി നയന്‍താര ?

നേരത്തെ 2007 ല്‍ പുറത്തിറങ്ങിയ 'യോഗി' എന്ന സിനിമയില്‍ നയന്‍താരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്

ദ രാജാ സാബില്‍ സ്‌പെഷ്യല്‍ സോങ്ങുമായി നയന്‍താര ?
ദ രാജാ സാബില്‍ സ്‌പെഷ്യല്‍ സോങ്ങുമായി നയന്‍താര ?

തെന്നിന്ത്യയുടെ പ്രഭാസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ രാജാ സാബ്. ഹൊറര്‍-കോമഡി ജോണറില്‍ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാരുതി ആണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Also Read:പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

ചിത്രത്തില്‍ ഒരു സ്‌പെഷ്യല്‍ സോങിനായി നയന്‍താരയെത്തും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നേരത്തെ 2007 ല്‍ പുറത്തിറങ്ങിയ ‘യോഗി’ എന്ന സിനിമയില്‍ നയന്‍താരയും പ്രഭാസും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പുറത്തുവരുന്ന വാര്‍ത്ത ശരിയാണെങ്കില്‍ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്ന സിനിമയാകും ഇത്. തമന്‍ ആണ് സിനിമക്കായി സംഗീതമൊരുക്കുന്നത്.

Share Email
Top