ഫാഫ ദ് സൂപ്പര്‍സ്റ്റാര്‍, വാട്ട് എ കില്ലര്‍ പെര്‍ഫോമന്‍സ്; ആവേശത്തില്‍ കയ്യടിച്ച് നയന്‍താര

ഫാഫ ദ് സൂപ്പര്‍സ്റ്റാര്‍, വാട്ട് എ കില്ലര്‍ പെര്‍ഫോമന്‍സ്; ആവേശത്തില്‍ കയ്യടിച്ച് നയന്‍താര

ഹദ് ഫാസില്‍ ചിത്രം ‘ആവേശ’ത്തെ അഭിനന്ദിച്ച് നയന്‍താര.’ദശാബ്ദത്തിന്റെ വിജയം’ എന്നാണ് ആവേശത്തെ നയന്‍താര വിശേഷിപ്പിച്ചത്. ഫഹദ് ഫാസിലിന്റെ പ്രകടനത്തെയും ജിത്തു മാധവന്റെ സംവിധാനത്തെയും പ്രത്യേകം അഭിനന്ദച്ചായിരുന്നു നയന്‍സിന്റെ കുറിപ്പ്. ഹിപ്സ്റ്റര്‍, മിഥുന്‍, റോഷന്‍ അങ്ങനെ സിനിമയിലെ ഓരോരുത്തരെയും പേരെടുത്തു പറയുന്നുമുണ്ട് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നയന്‍താര ആവേശം പോസ്റ്റ് ഇല്ലുമിനാറ്റി പാട്ട് ബാക്ക്ഗ്രൗണ്ടിലിട്ടുകൊണ്ട് പങ്കുവെച്ചിരിക്കുന്നത്.

ആവേശം ഒരു സിനിമാറ്റിക് വിജയമാണ്. ജിതു മാധവന്റെ ഏറ്റവും മികച്ച എഴുത്തിലൂടെ ഭാവിയിലെ കൊമേഷ്യല്‍ സിനിമകള്‍ക്ക് പാഠമാണ്. ഒരുപാട് ഇഷ്ടപ്പെട്ടു. നിര്‍മ്മാതാക്കളായ നസ്രിയ, അന്‍വര്‍ റഷീദ് നിങ്ങളുടെ വിജയത്തില്‍ സന്തോഷവും അഭിമാനവും. ഏറ്റവും മികച്ച വിഷ്വല്‍സ് സമീര്‍ താഹിര്‍, നിങ്ങളാണ് ക്യാമറെയന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയില്ല. വിവേക് ഹര്‍ഷന് അഭിനന്ദനങ്ങള്‍.

ഫാഫ ദ് സൂപ്പര്‍സ്റ്റാര്‍, വാട്ട് എ കില്ലര്‍ പെര്‍ഫോമന്‍സാണ്. മാസ്.. നിങ്ങളുടെ അവിശ്വസനീയമായ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയിലെ മറ്റ് മൂന്ന് താരങ്ങള്‍, നിങ്ങള്‍ റോക്ക്സ്റ്റാര്‍സ് ആണ്, നയന്‍ താര കുറിച്ചു. ഫഹദിന്റെ ഓരോ രംഗങ്ങളിലെയും അസാധാരണമായ അഭിനയ പ്രകടനം നന്നായി ആസ്വദിച്ചു. നസ്രിയ, നിന്നില്‍ അഭിമാനം തോന്നുന്നു.”നയന്‍താരയുടെ വാക്കുകള്‍.

മുന്‍പ് ചിത്രത്തെ അഭിനന്ദിച്ച് വിഘ്‌നേഷ് ശിവനും പോസ്റ്റ് പങ്കുവെച്ചിരന്നു. 100 കോടി ക്ലബില്‍ ഇടം നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 59.75 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഫഹദിന്റെ ആവേശം 60 കോടി ക്ലബില്‍ എത്തുന്നത് വലിയ നേട്ടമാണ്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമുമാണ് ആവേശത്തിന്റെ നിര്‍മ്മാണം.

Top