നവീന്‍ ബാബുവിൻ്റെ മരണം; നോട്ടീസ് അയക്കാന്‍ നിര്‍ദേശം നൽകി കോടതി

തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം

നവീന്‍ ബാബുവിൻ്റെ മരണം; നോട്ടീസ് അയക്കാന്‍ നിര്‍ദേശം നൽകി കോടതി
നവീന്‍ ബാബുവിൻ്റെ മരണം; നോട്ടീസ് അയക്കാന്‍ നിര്‍ദേശം നൽകി കോടതി

കണ്ണൂര്‍: നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയനും ടി വി പ്രശാന്തിനും നോട്ടീസ് അയക്കാന്‍ നിര്‍ദേശം നൽകി കോടതി. തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കണ്ണൂര്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശം.

തെളിവുകള്‍ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബിഎസ്എന്‍എല്‍, വോഡാഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് കുടുംബത്തിന്റെ ഹര്‍ജിയിലെ ആവശ്യം. പിപി ദിവ്യ, ജില്ലാ കളക്ടര്‍, പ്രശാന്ത് എന്നിവരുടെ ഫോണ്‍ രേഖകള്‍ സംരക്ഷിക്കണമെന്നാണ് അപേക്ഷ.

Share Email
Top