നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ ഹർജി ഇന്ന് പരിഗണിക്കും

അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറും

നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ ഹർജി ഇന്ന് പരിഗണിക്കും
നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക. അന്വേഷണ പുരോഗതി റിപ്പോർട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറും. സിബിഐ അന്വേഷണ ആവശ്യത്തിൽ കേസ് ഡയറി പരിശോധിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും ഹൈക്കോടതി വിശദമായ വാദം കേൾക്കുക.

കോടതി പറഞ്ഞാൽ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. കേസ് അന്വേഷണം ഏറ്റെടുക്കാൻ സിബിഐ തയ്യാറാണോ എന്നല്ല നോക്കുന്നതെന്നും കേസിൽ സിബിഐ അന്വേഷണം അനിവാര്യമാണോ എന്നാണ് പരിശോധിക്കുന്നതെന്നും ആയിരുന്നു ഹൈക്കോടതിയുടെ മറുപടി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്.

Share Email
Top